» » » » കേരളത്തില്‍ ലൈംഗിക ദാരിദ്ര്യം

ജിതിന്‍ ഉണ്ണികുളം

(www.kvartha.com 17/08/2017) ഇന്നേ ദിവസം വാര്‍ത്തയില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു വാര്‍ത്തയാണ് ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്നത്. ശ്രദ്ധേയമായത് സണ്ണി ലിയോണ്‍ വന്നതല്ല നേരെ മറിച്ച് സണ്ണിയെ കാണുവാന്‍ എത്തിയ ജനസാഗരം ആയിരുന്നു. വെള്ളിയാഴ്ചത്തെ പല പ്രമുഖ മാധ്യമങ്ങളില്‍ ഇത് വലിയൊരു വാര്‍ത്തയായി വരും, കാരണം മറ്റെന്തിനെക്കാളും ഇന്ന് മലയാളികള്‍ സ്‌നേഹിക്കുന്നത് ഇത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ ആണല്ലോ.


രാവിലെ എട്ട് മണി മുതല്‍ എം ജി റോഡില്‍ ജനങ്ങള്‍ സ്ഥാനം പിടിച്ചിരുന്നു, തങ്ങളുടെ ഹോട്ട് സുന്ദരിയെ ഒരു നോക്ക് കാണുവാന്‍. ഉച്ചക്ക് 12 ആയപ്പോഴേക്കും എം ജി റോഡില്‍ ഗതാഗതം പോലും തടസ്സപ്പെട്ട അവസ്ഥയിലേക്ക് മാറി. മറ്റൊരു താരത്തോടും ഇല്ലാത്ത ആരാധനയാണ് സണ്ണി ലിയോണിനോട് എല്ലാവര്‍ക്കും ഉള്ളത്. കാരണം മറ്റൊന്നുമല്ല അവര്‍ നല്ല ഒന്നാന്തരം അശ്ലീല ചിത്ര നായികയായിരുന്നു. പിന്നീട് എപ്പോഴോ ഹിന്ദി സിനിമയില്‍ അവസരം ലഭിച്ചു, അവിടെ നിന്നും അവര്‍ മാന്യമായ രീതിയില്‍ ജീവിക്കുവാന്‍ തുടങ്ങി. പക്ഷെ ഇന്ന് ബോളിവുഡ് നടിമാരില്‍ ഏറ്റവും കൂടുതല്‍ പുരുഷ ആരാധകര്‍ ഉള്ളത് സണ്ണി ലിയോണിന് മാത്രം.

ഒരുപക്ഷെ ഇവരുടെ ആരാധകരുടെ കണക്കെടുത്താല്‍ മലയാളികള്‍ ആയിരിക്കും കൂടുതല്‍ എന്ന് വേണം കരുതുവാന്‍. അതായിരുന്നു കൊച്ചിയില്‍ കണ്ടത്. റോഡിലെ തിരക്ക് കാരണം സണ്ണി ലിയോണ്‍ എത്താന്‍ വൈകിയപ്പോള്‍ ആരാധകര്‍ക്ക് ഉണ്ടായ വിഷമമാണ് രഞ്ജിനി ഹരിദാസിനെ തെറി വിളിക്കാന്‍ പോലും പ്രേരിപ്പിച്ചത്. അത്രക്കും പിടിച്ചു നില്‍ക്കാന്‍ കഴിയാതെയായിപ്പോയി സണ്ണിയെ കാണുവാനുള്ള ആകാംഷ.

ലാപ്‌ടോപ്പിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഒരു തവണയെങ്കിലും സണ്ണിയെ മുഴുവനായും കാണാത്തവര്‍ ചുരുക്കമായിരിക്കും, പക്ഷെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ രീതിയില്‍ മലയാള സിനിമയില്‍ നിരവധി നടിമാര്‍ ഉണ്ടായപ്പോള്‍ അവര്‍ക്കൊന്നും ഇത്രയധികം ആരാധകര്‍ ഉണ്ടായില്ല എന്നത് നമ്മുടെ സമൂഹത്തിന്റെ ലൈംഗിക ദാഹമാണ് കാണിക്കുന്നത്. എന്നിരുന്നാലും സണ്ണി ലിയോണ്‍ വസ്ത്രധാരണത്തില്‍ മറ്റ് നടിമാരെ അപേക്ഷിച്ച് നോക്കിയാല്‍ മികവ് കാട്ടി എന്ന് പറയാവുന്നതാണ്.

ഇങ്ങനെയുള്ള ലൈംഗിക ദാഹമാണ് നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരുന്ന പീഡനങ്ങള്‍ക്ക് കാരണം. എത്ര സാക്ഷരത ഉള്ളവരാണെങ്കിലും ഈ ഒരു കാര്യത്തില്‍ എല്ലാവരും തുല്യര്‍ തന്നെ. സദാചാര പോലീസ് ചമഞ്ഞു നടക്കുന്ന കൂട്ടരുടെ മൊബൈല്‍ ഒന്ന് വാങ്ങി പരിശോധിച്ചാല്‍ മനസ്സിലാകും അവരൊക്കെ എത്രത്തോളം മാന്യന്മാര്‍ ആണെന്ന്. സണ്ണി ലിയോണ്‍ മുതല്‍ കുളിക്കടവിലെ ആന്റിമാരുടെ വരെ വീഡിയോ ഒരുപക്ഷെ അതില്‍ കണ്ടേക്കാം. അത്രയും മോശമായ ഒരു അവസ്ഥയിലേക്കാണ് നമ്മുടെ നാടിന്റെ യാത്ര.

കേരളം ഒന്നാമതാണ് എന്നുള്ള പരസ്യം വന്നിട്ട് അധികനാള്‍ ആയിട്ടില്ല, അവര്‍ ആ പരസ്യത്തില്‍ പറഞ്ഞ കാര്യത്തേക്കാള്‍ കൂടുതല്‍ കാര്യങ്ങളില്‍ ഇപ്പോള്‍ കേരളം ഒന്നാം സ്ഥാനം നേടിയെടുത്തു. അതില്‍ പ്രധാനമായിട്ടും കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങളും ഫോണ്‍ സെക്‌സുമാണ്. ഒരുപരിധി വരെ പുരുഷന്മാരെ ആകര്‍ഷിക്കുന്ന സണ്ണി ലിയോണിനെപ്പോലെ ഉള്ള ആളുകളുടെ വീഡിയോ ആണെന്നുള്ള കാര്യത്തില്‍ സംശയമേതുമില്ല. അത് കണ്ടു സുഖം കിട്ടുമ്പോള്‍ ആ സുഖം ആരിലെങ്കിലും ഒന്ന് പയറ്റി നോക്കുവാന്‍ ശ്രമിക്കുന്നതാണ് നമ്മുടെ നാട്ടില്‍ കുഞ്ഞു കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടികളാല്‍ പീഡനത്തിന് ഇരയാകുവാന്‍ കാരണം.

പണ്ടുള്ള കാലങ്ങളില്‍ പ്രായമായ മുത്തശ്ശന്‍മാരുടെ മടിയിലൊക്കെ കുട്ടികള്‍ കയറി ഇരുന്നു കഥകള്‍ കേള്‍ക്കുമായിരുന്നു. പക്ഷെ ഇന്ന് അങ്ങനെ കുട്ടികള്‍ കയറി ഇരിക്കുമ്പോള്‍ മാതാപിതാക്കളുടെ നെഞ്ചുപിടയുന്നു എന്ന് പറയാം. ഇത്തരത്തില്‍ ഉള്ള സംഭവങ്ങള്‍ നിയന്ത്രിക്കണമെങ്കില്‍ സ്‌കൂള്‍ തലങ്ങളില്‍ തന്നെ കുട്ടികള്‍ക്ക് വ്യക്തമായ ഒരു ക്ലാസ് ഇതിനെക്കുറിച്ച് നല്‍കേണ്ടിവരും. അല്ലെങ്കില്‍ ഈ അവസ്ഥ തുടര്‍ന്നാല്‍ ഏറെ വൈകാതെ തന്നെ കേരളത്തില്‍ മുംബൈയിലെ ചുവന്ന തെരുവ് പോലെ ഒരു തെരുവ് ആരംഭിക്കേണ്ടിവരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ആ രീതിയിലാണ് നമ്മുടെ നാടിന്റെ ലൈംഗിക ദാഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Malayalees, Jithin Unnikkula, Malayalees and Sunny Leon.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date