Follow KVARTHA on Google news Follow Us!
ad

വീണ്ടും തിരിച്ചടി; ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

ആരോഗ്യമന്ത്രി കെ.കെ.ശൈലജയേയും സംസ്ഥാന സര്‍ക്കാരിനെയും കൂടുതല്‍ പ്രKochi, News, High Court of Kerala, Criticism, Appeal, Health Minister, CPM, Politics, Kerala,
കൊച്ചി: (www.kvartha.com 23.08.2017) ആരോഗ്യമന്ത്രി കെ.കെ.ശൈലജയേയും സംസ്ഥാന സര്‍ക്കാരിനെയും കൂടുതല്‍ പ്രതിസന്ധിയിലാക്കി വീണ്ടും ഹൈക്കോടതിയുടെ ഇടപെടല്‍. ശൈലജയ്‌ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന നിരീക്ഷണത്തോടെയാണ് പരാമര്‍ശം സ്‌റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചത്.

കമ്മിഷന്‍ നിയമനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ച് നടത്തിയത് ലളിതമായ വിമര്‍ശനമാണെന്നും അറിയിച്ചു. അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണെന്നും കോടതി പറഞ്ഞു. ക്രിമിനല്‍ കേസ് പ്രതികള്‍ പട്ടികയില്‍ എങ്ങനെ വന്നുവെന്നും കോടതി ചോദിച്ചു. ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ കൂടുതല്‍ ഊര്‍ജം പകരുന്നതാണ്.

High court against K K Shailaja on child rights commission issue, Kochi, News, High Court of Kerala, Criticism, Appeal, Health Minister, CPM, Politics, Kerala

ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് തീയതി നീട്ടാന്‍ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രികൂടിയായ കെ.കെ.ശൈലജ നിര്‍ദേശിച്ചത് അവര്‍ക്ക് താല്‍പര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന വാദത്തില്‍ കഴമ്പുണ്ടെന്നാണു സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയത്. സിപിഎം പ്രവര്‍ത്തകനായ ടി.ബി.സുരേഷിനെ നിയമിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍. ഈ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടാണു മന്ത്രി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

നിയമനത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമനത്തിനുള്ള സമയപരിധി നീട്ടിയത് കൂടുതല്‍ അപേക്ഷകരെ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയാണെന്നും മന്ത്രി വാദിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവുണ്ടായതെന്നും വഴിവിട്ട ഒരിടപെടലും ഉണ്ടായിട്ടില്ലെന്നും ശൈലജ വാദിച്ചു.

അതേസമയം, ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനനടപടി നീട്ടിക്കൊണ്ടുപോയ സംസ്ഥാന സര്‍ക്കാര്‍, ഇതേപേരില്‍ സുപ്രീം കോടതിയില്‍ അരലക്ഷം രൂപ പിഴ ഒടുക്കേണ്ടിയും വന്നു. ബാലാവകാശ കമ്മിഷനിലെ ഒഴിവുകള്‍ ഒരു ദിവസം പോലും വൈകാതെ നികത്തണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിനു വിരുദ്ധമായി നീട്ടിക്കൊണ്ടുപോയതിന്റെ പേരിലാണു പിഴയടയ്ക്കാന്‍ കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് പരമോന്നത കോടതി ഉത്തരവിട്ടത്.

കമ്മിഷനിലെ ആറ് ഒഴിവുകളിലേക്കു കഴിഞ്ഞ നവംബര്‍ എട്ടിനാണു സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചത്. നവംബര്‍ 30 ആയിരുന്നു അവസാന തീയതി. പിന്നീട് അവസാന തീയതി 2017 ജനുവരി 20 വരെ നീട്ടി. ഇതിനിടെ ജനുവരി 19ന് അപേക്ഷകരിലൊരാളായ കോട്ടയം സ്വദേശി ഡോ. ജാസ്മിന്‍ അലക്‌സ് ഹൈക്കോടതിയെ സമീപിച്ചു.

സുപ്രീം കോടതിയില്‍ പിഴ കെട്ടിയതിനു പിന്നാലെ ഏപ്രില്‍ 29 നു സംസ്ഥാന സര്‍ക്കാര്‍ ആറംഗങ്ങളുടെ നിയമനം നടത്തിയെങ്കിലും ഇതില്‍ ടി.ബി.സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസര്‍കോട്) എന്നിവരുടെ നിയമനമാണു കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയത്.

സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ സുരേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ടുണ്ടായിട്ടും ഇയാള്‍ക്ക് നിയമനം നല്‍കിയതാണ് വിമര്‍ശനത്തിനിടയാക്കിയത്.

തീയതി നീട്ടിയത് പാര്‍ട്ടി പ്രവര്‍ത്തകനായ സുരേഷിനെ നിയമിക്കാനാണെന്ന് കരുതേണ്ടി വരുമെന്നും മന്ത്രിക്ക് നല്‍കിയ അധികാരങ്ങള്‍ സത്യസന്ധമായും ശരിയായുമാണ് വിനിയോഗിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

മന്ത്രിക്കെതിരായ വിമര്‍ശനം അനാവശ്യമാണെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ പരാമര്‍ശം നടത്തേണ്ട സാഹചര്യമുണ്ടായിരുന്നില്ല. മന്ത്രിയെ കക്ഷിയാക്കുകയോ മന്ത്രിക്കു പറയാനുള്ളതു കേള്‍ക്കുകയോ ചെയ്യാതെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. അനാവശ്യ പരാമര്‍ശങ്ങള്‍ വിധിന്യായത്തില്‍ നിന്നു നീക്കണമെന്നും സിംഗിള്‍ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:
കോളജ് വിദ്യാര്‍ത്ഥിയുടെ ദേഹത്ത് മുറിവേല്‍പ്പിച്ചത് ലഹളയുണ്ടാക്കാനുള്ള ഗൂഡലക്ഷ്യത്തോടെയാണെന്ന് പോലീസ്; മൂന്നുപേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: High court against K K Shailaja on child rights commission issue, Kochi, News, High Court of Kerala, Criticism, Appeal, Health Minister, CPM, Politics, Kerala.