Follow KVARTHA on Google news Follow Us!
ad

ആ പള്ളി അമ്പലമായിരുന്നു, അത് ഹിന്ദുക്കള്‍ തിരിച്ചുപിടിക്കണം: ആര്‍ എസ് എസ് നേതാവിന്റെ ട്വീറ്റ്

വാസ്തവത്തില്‍ അര്‍ത്തുങ്കലിലെ ക്രിസ്ത്യന്‍ പള്ളി അമ്പലമായിരുന്നു. അത് ഹിന്ദുക്കള്‍ തിരിച്ചുപിടിക്കണം. ആര്‍ എസ് എസ് നേതാവിന്റെ Alappuzha, Kerala, News, Twitter, RSS, Controversy over RSS leader's tweet
ആലപ്പുഴ: (www.kvartha.com 23.08.2017) വാസ്തവത്തില്‍ അര്‍ത്തുങ്കലിലെ ക്രിസ്ത്യന്‍ പള്ളി അമ്പലമായിരുന്നു. അത് ഹിന്ദുക്കള്‍ തിരിച്ചുപിടിക്കണം. ആര്‍ എസ് എസ് നേതാവിന്റെ ട്വീറ്റ് ചര്‍ച്ചയാവുന്നു. ആര്‍ എസ് എസ് നേതാവ് ടി.ജി മോഹന്‍ദാസാണ് ഇങ്ങനെ ട്വീറ്റ് ചെയ്തത്. അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണ്. ഇത് വീണ്ടെടുക്കാനാണ് ഹിന്ദുക്കള്‍ ഇനി ശ്രമിക്കേണ്ടത്. അര്‍ത്തുങ്കല്‍ പള്ളിയില്‍ ഉദ്ഖനനം നടത്തിയാല്‍ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ കാണാന്‍ കഴിയും. ക്രിസ്ത്യാനികള്‍ ക്ഷേത്രത്തെ പള്ളിയാക്കി മാറ്റിയതാണ്. എങ്കിലും ഹിന്ദുക്കള്‍ ആ ഭാഗത്തേക്ക് നോക്കി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും മോഹന്‍ദാസ് ട്വീറ്റില്‍ വ്യക്തമാക്കുന്നു.


പള്ളിയുടെ അള്‍ത്താര നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ പൊളിഞ്ഞുവീണുകൊണ്ടിരുന്നുവെന്നും ഇത് കണ്ട് പരിഭ്രമിച്ച പാതിരിമാര്‍ ജ്യോത്സ്യനെ സമീപിക്കുകയും അവരുടെ നിര്‍ദേശപ്രകാരം അള്‍ത്താര മാറ്റി സ്ഥാപിക്കുകുയം ചെയ്തുവെന്നാണ് മോഹന്‍ദാസ് ട്വീറ്റിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം ചര്‍ച്ചയായതോടെ എതിര്‍പ്പുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Alappuzha, Kerala, News, Twitter, RSS, Controversy over RSS leader's tweet