Follow KVARTHA on Google news Follow Us!
ad

ഇത് പിണറായി വിജയം; ഇരട്ടച്ചങ്കിന്റെ കരുത്ത് ഇനി അറിയാം

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി ഹൈക്കോടതിThiruvananthapuram, Chief Minister, Pinarayi vijayan, Cabinet, CPM, Prime Minister, Narendra Modi, UDF, Politics, Kerala,
തിരുവനന്തപുരം: (www.kvartha.com 23.08.2017) ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയോടെ സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും മറ്റു ദൗര്‍ബല്യങ്ങള്‍ മറികടക്കാനുള്ള കരുത്ത് കൈവന്നുവെന്ന് വിലയിരുത്തല്‍. മന്ത്രിസഭയിലെ മറ്റ് രണ്ടംഗങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുകയും സിപിഎം നേതാവുകൂടിയായ മന്ത്രി കെകെ ശൈലജ രാജിയുടെ വക്കില്‍ നില്‍ക്കുകയും ചെയ്യുമ്പോഴുണ്ടായ വിധി പിണറായിക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.

അതിലുമുപരി, കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സിയായ സിബിഐയെ ഭയന്ന് പിണറായി വിജയന്‍ പലപ്പോഴും കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും സംഘ്പരിവാറിനെപ്പോലും ശക്തമായി എതിര്‍ക്കാന്‍ തയ്യാറാകുന്നില്ല എന്ന സംശയത്തിന്റെ പുകപടലങ്ങളും ഇനി നീങ്ങിയേക്കും. അത് നീക്കാന്‍ പിണറായി തന്നെ ഇനി മുന്‍കൈ എടുക്കുമെന്നാണ് രാഷ്ട്രീയ, മാധ്യമ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.


ഏറ്റവുമൊടുവില്‍, വിസ്ഡം ഇസ്‌ലാമിക് മിഷന്‍ പ്രവര്‍ത്തകരെ മത സ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തപ്പോഴും മുഖ്യമന്ത്രി നിശ്ശബ്ദസാക്ഷിയായത് സംഘ്പരിവാറിനെ അലോസരപ്പെടുത്താതിരിക്കാനാണ് എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടതാകട്ടെ ലാവ്‌ലിന്‍ കേസും.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിലെ വലിയൊരു വിഭാഗം പിണറായി വിജയന്റെ വീഴ്ച ആഗ്രഹിച്ച് ലാവ്‌ലിന്‍ കേസിലെ വിധി ഉറ്റുനോക്കിയിരിക്കുകയായിരുന്നു. പ്രതിപക്ഷമാണെങ്കിലും അവരിലൊരു വിഭാഗം പിണറായി വിജയന്‍ കുറ്റവിമുക്തനാകണം എന്നും ആഗ്രഹിച്ചു. അതേസമയം, വിധി പിണറായിക്ക് എതിരാകുമെന്നും അതോടെ അദ്ദേഹം രാജിവയ്ക്കുമെന്നും ഇടതുമുന്നണി സര്‍ക്കാര്‍ ദുര്‍ബലമാകുമെന്നുമാണ് സംഘ്പരിവാര്‍ പ്രതീക്ഷിച്ചത്.

സിപിഎം നേതൃത്വത്തിന് ഒരേസമയം ആത്മവിശ്വാസവും ആകാംക്ഷയുമുണ്ടായിരുന്നു. വിധി എതിരായാല്‍ എന്ത് എന്ന് മുതിര്‍ന്ന നേതാക്കളുമായി പിണറായി അനൗപചാരിക കൂടിയാലോചന നടത്തിയിരുന്നതായാണ് വിവരം.

Also Read:
ബൈക്ക് മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CM Pinarayi Vijayan's grand victory, Thiruvananthapuram, Chief Minister, Pinarayi vijayan, Cabinet, CPM, Prime Minister, Narendra Modi, UDF, Politics, Kerala.