Follow KVARTHA on Google news Follow Us!
ad

നിയമസഭാ മന്ദിരത്തിലും എം എല്‍ എ ഹോസ്റ്റലിലും മോഷണം; അതീവ സുരക്ഷയും കര്‍ശന നിരീക്ഷണവും കാറ്റില്‍ പറത്തി കടത്തിയത് മുപ്പതോളം വിലയേറിയ അഗ്‌നി ശമന ഉപകരണങ്ങളുടെ ഭാഗങ്ങള്‍, മോഷണം നടത്തിയത് മൂന്നുതവണയായി, സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല്‍

നിയമസഭാ മന്ദിരത്തിലും എം എല്‍ എ ഹോസ്റ്റലിലും മോഷണം. അതീവ സുരക്ഷയും കര്‍ശനThiruvananthapuram, News, Protection, Robbery, Controversy, Police, Complaint, Kerala,
തിരുവനന്തപുരം: (www.kvartha.com 14.08.2017) നിയമസഭാ മന്ദിരത്തിലും എം എല്‍ എ ഹോസ്റ്റലിലും മോഷണം. അതീവ സുരക്ഷയും കര്‍ശന നിരീക്ഷണവും കാറ്റില്‍ പറത്തിയാണ് നിയമസഭാ മന്ദിര വളപ്പിലും എം.എല്‍.എ ഹോസ്റ്റലിലും മോഷണം നടന്നിരിക്കുന്നത്. മുപ്പതോളം വിലയേറിയ അഗ്‌നി ശമന ഉപകരണങ്ങളുടെ ഭാഗങ്ങളാണ് രണ്ടിടങ്ങളില്‍ നിന്നുമായി മോഷണം പോയതെന്നാണ് വിവരം. മോഷണം നടത്തിയതാകട്ടെ മൂന്നുതവണകളായി. എന്നാല്‍ മോഷണക്കാര്യം പുറത്തറിയാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നതായും വിവരം.

24 മണിക്കൂറും വന്‍ സുരക്ഷ ഒരുക്കിയിട്ടുള്ള തന്ത്രപ്രധാനമായ കെട്ടിടങ്ങളിലെ മോഷണം അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ഗുരുതരമായ സുരക്ഷാ വീഴ്ചയിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്. എന്നാല്‍, സംഭവം പരാതിയില്ലാതെ ഒതുക്കി തീര്‍ക്കാനുളള അധികൃതരുടെ ശ്രമം വിവാദമായിരിക്കയാണ്. പുറത്തറിഞ്ഞാല്‍ ഏറെ വിവാദത്തിന് വഴിവയ്ക്കുമെന്നതുകൊണ്ടാണ് രഹസ്യമായി കാര്യങ്ങള്‍ വച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തായത്. മൂന്ന് തവണ മോഷണം നടന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിഞ്ഞില്ലെന്നത് ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തുന്നത്.

Big robbery in Kerala Niyamasabha and mla hostel, Thiruvananthapuram, News, Protection, Robbery, Controversy, Police, Complaint, Kerala

ഫയര്‍ ഫോഴ്‌സ് ഇക്കാര്യം സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും സൂചനയുണ്ട്. നിയമസഭാ മന്ദിരത്തിന്റെയും എം.എല്‍.എ ഹോസ്റ്റലിന്റെയും മതില്‍ക്കെട്ടിനുള്ളില്‍ സ്ഥാപിച്ചിരുന്ന അഗ്‌നിശമന ഉപകരണങ്ങളുടെ ഭാഗങ്ങളാണ് കവര്‍ന്നത്. തീപിടിത്തമുണ്ടായാല്‍ പെട്ടെന്ന് കെടുത്താന്‍ ഉപയോഗിക്കുന്ന ഫയര്‍ ഹൈഡ്രന്റിന്റെ ബ്രാസ് വാല്‍വുകളാണ് മോഷ്ടിക്കപ്പെട്ടത്.

നിയമസഭാ പരിസരത്തും എം.എല്‍.എ ഹോസ്റ്റലിലും സിസി ടിവി ക്യാമറകളുടെ നിരീക്ഷണമില്ലാത്ത സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന വാല്‍വുകളാണ് മോഷണം പോയത്. എം.എല്‍.എ ഹോസ്റ്റലില്‍ ചന്ദ്രഗിരി ബ്‌ളോക്കിലും നെയ്യാര്‍ ബ്‌ളോക്കിലുമായി സ്ഥാപിച്ചിരുന്ന വാല്‍വുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചത്. മൂന്നുതവണയായാണ് ഇവ കവര്‍ന്നത്.

ഫയര്‍ ഹൈഡ്രന്റിന്റെയും ചുരുട്ടിവച്ചിരിക്കുന്ന ഹോസിന്റെയും അഗ്രഭാഗങ്ങളിലുറപ്പിച്ച കൂറ്റന്‍ വാല്‍വുകളാണ് അപഹരിക്കപ്പെട്ടത്. പിത്തളയില്‍ നിര്‍മ്മിച്ച ഇവയ്ക്ക് നല്ല വിലയുണ്ട്. നിയമസഭാ വളപ്പില്‍ നിന്നും ഇത്തരത്തില്‍ മോഷണം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് വരുന്നുണ്ട്. എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് അഗ്‌നിശമന ഉപകരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ട സംഭവം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്‌നിശമന വിഭാഗം ഉദ്യോഗസ്ഥര്‍ അപ്പപ്പോള്‍ മേലധികാരിയായ ചീഫ് മാര്‍ഷലിനെ രേഖാമൂലം അറിയിച്ചിരുന്നുവെന്നാണ് വിവരം.

മൂന്നുതവണയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മോഷണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും മോഷണം നടന്ന് ഏറെ ദിവസങ്ങള്‍ക്ക് ശേഷവും ബന്ധപ്പെട്ടവര്‍ പോലീസില്‍ പരാതി നല്‍കാന്‍ കൂട്ടാക്കാതിരുന്നത് സംശയത്തിന് ഇടനല്‍കുന്നു.

നിയമസഭയിലും എം.എല്‍.എ ഹോസ്റ്റലിലും കവര്‍ച്ചയുണ്ടായ കാര്യം പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേടോ സംഭവം പുറം ലോകം അറിയാതെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമമോ ആകാം പരാതി നല്‍കാതിരുന്നതിന് പിന്നിലെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച രാവിലെ സംഭവം പുറത്തായതോടെ സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശാനുസരണം കന്റോണ്‍മെന്റ് അസി. കമ്മിഷണര്‍ കെ.ഇ ബൈജുവിന്റെ നേതൃത്വത്തില്‍ മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെപ്പറ്റി നിയമസഭയിലെയും എം.എല്‍.എ ഹോസ്റ്റലിലേയും ജീവനക്കാരില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച പോലീസ് സംഘം കവര്‍ച്ച സംബന്ധിച്ച വിവരം ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് കൈമാറി.

Also Read:
ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തുണിഅലക്കിക്കൊണ്ടിരിക്കെ പുഴയില്‍ വീണ് കാണാതായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Big robbery in Kerala Niyamasabha and mla hostel, Thiruvananthapuram, News, Protection, Robbery, Controversy, Police, Complaint, Kerala.