Follow KVARTHA on Google news Follow Us!
ad

ഗുരു ഐസിവി ട്രക്കുമായി അശോക് ലെയ്‌ലന്റ്

ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള അശോക് ലെയ്‌ലന്റ് പുതിയ ഇടത്തരം വാണിജ്യ വാഹനമായ ഗുരു കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. ഉപയോക്താക്കള്‍ക്ക് പരമാവKochi, Kerala, News, Business, Auto & Vehicles, Ashok Leyland Launches the GURU ICV Truck in Kochi
കൊച്ചി: (www.kvartha.com 18.08.2017) ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള അശോക് ലെയ്‌ലന്റ് പുതിയ ഇടത്തരം വാണിജ്യ വാഹനമായ ഗുരു കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. ഉപയോക്താക്കള്‍ക്ക് പരമാവധി നേട്ടം ലഭിക്കത്തക്ക വിധത്തില്‍ ഉയര്‍ന്ന ഇന്ധന ക്ഷമതയും കൂടുതല്‍ ഭാരം വഹിക്കാന്‍ ഉള്ള ശേഷിയുമാണ് ഗുരുവിന്റെ പ്രത്യേകത. വിപണിയില്‍ വന്‍ വിജയമായ 'ദോസ്ത്, പാര്‍ട്ണര്‍' എന്നീ മോഡലുകള്‍ക്ക് ശേഷം ഇതാദ്യമായാണ് എയര്‍കണ്ടീഷന്‍ ചെയ്ത വാണിജ്യ ഗൂഡ്‌സ് വാഹനം പുറത്തിറക്കുന്നത്.

അശോക് ലെയ്‌ലന്റിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ഇന്റലിജന്റ് എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീ സര്‍കുലേഷന്‍ സാങ്കേതിക വിദ്യയാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ബിഎസ് 4 എഞ്ചിനുകള്‍ക്ക് പിന്തുണയേകുന്ന പുതിയ സാങ്കേതിക വിദ്യ ഉപയോക്താക്കള്‍ക്ക് പരമാവധി ലാഭക്ഷമത ഉറപ്പു വരുത്തുന്നു. 16.30 ലക്ഷം രൂപ മുതല്‍ 19.40 ലക്ഷം രൂപ വരെയാണ് ഗുരുവിന്റെ കൊച്ചിയിലെ എക്‌സ് ഷോറൂം വില. ജിഎസ്ടി സഹിതമുള്ള വിലയാണിത്.

ഉപയോക്താക്കള്‍ക്ക് ശരിയായ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അശോക് ലെയ്‌ലന്റിന്റെ വിജയകരമായ ഉല്‍പ്പന്ന നിരയിലെ ഏറ്റവും പുതിയ വാഹനമാണ് ഗുരുവെന്ന് അശോക് ലെയ്‌ലന്റ് ഗ്ലോബല്‍ ട്രക്‌സ് പ്രസിഡണ്ട് അനൂജ് കതൂരിയ പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃതമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ദക്ഷിണേന്ത്യയില്‍ മികച്ച സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൊച്ചിയില്‍ വെച്ച് ഗുരു പുറത്തിറക്കുന്നതോടെ എല്‍സിവി വിപണിയില്‍ സ്ഥാനം കൂടുതല്‍ ദൃഢമാകും. മറ്റെല്ലാ സ്ഥലങ്ങളും പോലെ സംസ്ഥാനത്തും സ്വാധീനം വര്‍ധിപ്പിക്കാന്‍ സാധിക്കും. വെല്ലുവിളിയുയര്‍ത്തുന്ന വിലയോടെ എത്തുന്ന ഗുരു, ഈ വിഭാഗത്തില്‍ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ളതും ഐഇജിആര്‍ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ടയറുകള്‍ക്ക് ഈടും ഉറപ്പാക്കുന്നു. എല്‍സിവി വിപണി പ്രധാനപ്പെട്ട പ്രവര്‍ത്തന മേഖലയായതിനാല്‍ വിപണി വിഹിതം ശക്തമാക്കാന്‍ ശ്രം തുടരും. 'ആപ്കീ ജീത്, ഹമാരിജീത്' എന്ന ആപ്ത വാക്യം അരക്കെട്ടുറപ്പിക്കാന്‍ ഉപയോക്താക്കള്‍ക്ക് പരമാവധി വരുമാനവും കുറഞ്ഞ പ്രവര്‍ത്തന ചിലവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കള്‍ ഞങ്ങളില്‍ എപ്പോഴും ദൃഢമായ വിശ്വാസം പുലര്‍ത്തിയിട്ടുണ്ട്. പുതിയ ഉപഭോക്തൃ നിര വികസിപ്പിക്കുന്നതിന് ഗുരു സഹായകമാകും. കേരളത്തിലെ വിപണി വിഹിതം 2014 ലെ 31 ശതമാനത്തില്‍ നിന്നും ഇപ്പോള്‍ 41 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും അനൂജ് കതൂരിയ പറഞ്ഞു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Business, Auto & Vehicles, Ashok Leyland Launches the GURU ICV Truck in Kochi