Follow KVARTHA on Google news Follow Us!
ad

ദാദ്രി കൊലപാതകം: 19 പ്രതികളില്‍ 15പേരും ജയില്‍ മോചിതരായി

പശു മാംസം സൂക്ഷിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന ഗൃഹനാഥനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ 19 പ്രതികളില്‍ 15 പേരും ജയില്‍ Uttar Pradesh, New Delhi, National, High Court, Accused, Bail, Murder, Case, Investigates
ന്യൂഡല്‍ഹി: (www.kvartha.com 02.08.2017) പശു മാംസം സൂക്ഷിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന ഗൃഹനാഥനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ 19 പ്രതികളില്‍ 15 പേരും ജയില്‍ മോചിതരായി. കേസിലെ പ്രധാന പ്രതിയായ ബി ജെ പി നേതാവിന്റെ മകന്‍ വിശാല്‍ റാണയ്ക്കാണ് അലഹബാദ് ഹൈക്കോടതി ഏറ്റവും ഒടുവിലായി ജാമ്യം നല്‍കിയത്.


മറ്റു പ്രതികള്‍ നേരത്തെ ജാമ്യം നേടിയിരുന്നു. കേസ് വിചാരണയ്ക്കായി അതിവേഗ കോടതിയിലെത്തിച്ചിട്ടും പ്രതികള്‍ക്കെതിരെ പോലീസ് കുറ്റം ചുമത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.

മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ വിശാലിന് മാത്രം അത് നിഷേധിക്കുന്നത് ന്യായമല്ലെന്ന് കോടതി വിലയിരുത്തി. അതേസമയം ഹൈക്കോടതി നടപടിക്കെതിരെ മേല്‍കോടതിയെ സമീപിക്കുമെന്ന് അഖ്‌ലാഖിന്റെ അഭിഭാഷകന്‍ സയ്യിദ് ഫര്‍മാന്‍ അഹ് മദ് നദ് വി അറിയിച്ചു.

കേസിലെ ഒരു പ്രതി നേരത്തെ ജയിലില്‍ വെച്ച് മരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uttar Pradesh, New Delhi, National, High Court, Accused, Bail, Murder, Case, Investigates, Police, Allahabad HC Grants Bail to BJP Leader’s Son Accused in Dadri Lynching Case.