Follow KVARTHA on Google news Follow Us!
ad

അനുജന്റെ സുഹൃത്തിന്റെ മരണത്തിനിടയാക്കിയതും ബ്ലൂവെയില്‍ ഗെയിമാണെന്ന് നടിയുടെ വെളിപ്പെടുത്തല്‍; മരണം ഞെട്ടിച്ചെന്ന് താരം, ബ്ലൂവെയില്‍ നിരോധിക്കണമെന്നും ആവശ്യം

അനുജന്റെ സുഹൃത്തിന്റെ മരണത്തിനിടയാക്കിയതും ബ്ലൂവെയില്‍ ഗെയിമാണെന്ന് നടി ഐശ്വര്യ രാജേഷിന്റെ വെളിപ്പെടുത്തല്‍. മരണം തന്നെ ഞെട്ടിച്ചെന്നും താരംMumbai, News, National, Actress, Aishwarya Rajesh's friend commits suicide due to blue whale game
മുംബൈ: (www.kvartha.com 23.08.2017) അനുജന്റെ സുഹൃത്തിന്റെ മരണത്തിനിടയാക്കിയതും ബ്ലൂവെയില്‍ ഗെയിമാണെന്ന് നടി ഐശ്വര്യ രാജേഷിന്റെ വെളിപ്പെടുത്തല്‍. മരണം തന്നെ ഞെട്ടിച്ചെന്നും താരം പറഞ്ഞു. 23 വയസ് മാത്രമുള്ള അനുജന്റെ സുഹൃത്തിന്റെ മരണത്തിന് കാരണം ബ്ലൂവെയിലാണെന്നും നിരവധി പേര്‍ ഈ കൊലയാളി ഗെയിമിന്‍െ പിറകെയാണെന്നും ഐശ്വര്യ പറഞ്ഞു. ഗെയിം നിരോധിക്കണമെന്നും നടി ആവശ്യപ്പെട്ടു.

കേരളത്തില്‍ രണ്ട് കുട്ടികള്‍ ബ്ലൂവെയില്‍ കാരണം മരിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. സോഷ്യല്‍ മീഡിയയും സ്മാര്‍ട്ട് ഫോണുമെല്ലാം ഇന്നത്തെ കാലത്ത് ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും അവ പക്വതയോടെ ഉപയോഗിക്കണമെന്നും ഐശ്വര്യ പറഞ്ഞു. ജോമോന്റെ സുവിശേഷങ്ങള്‍, സഖാവ് എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, News, National, Actress, Aishwarya Rajesh's friend commits suicide due to blue whale game