Follow KVARTHA on Google news Follow Us!
ad

പോലീസ് അസോസിയേഷന്‍ തലപ്പത്തേക്ക് ഇനി ആര്?

ഐജി മനോജ് എബ്രഹാം രാജിവച്ചതിനേത്തുടര്‍ന്ന് സംസ്ഥാന ഐപിഎസ് Thiruvananthapuram, News, Actress, Case, Chief Minister, Criticism, Police, Criminal Case, Kerala
തിരുവനന്തപുരം: (www.kvartha.com 25.07.2017) ഐജി മനോജ് എബ്രഹാം രാജിവച്ചതിനേത്തുടര്‍ന്ന് സംസ്ഥാന ഐപിഎസ് അസോസിയേഷന്‍ തലപ്പത്തേക്ക് വരാന്‍ പോകുന്നത് ഐജി ദിനേന്ദ്ര കശ്യപ് എന്നു സൂചന. നടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തെ നയിക്കുന്ന കശ്യപ് മുഖ്യമന്ത്രിയുടെ വിശ്വസ്ഥരായ ഉദ്യോഗസ്ഥരുടെ പട്ടികയിലാണുള്ളത്. തല്‍ക്കാലം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജ്ജന്‍കുമാറിനായിരിക്കും ഐപിഎസ് അസോസിയേഷന്‍ സെക്രട്ടറിയുടെ ചുമതല. പിന്നീട് കശ്യപിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുമെന്ന് അറിയുന്നു.

തിങ്കളാഴ്ചയാണ് മനോജ് എബ്രഹാം രാജിക്കത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയത്. ടി പി സെന്‍കുമാര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ നടത്തിയ പ്രസംഗത്തില്‍ ഐപിഎസ് അസോസിയേഷനിലുള്‍പ്പെട്ട ഉദ്യോഗസ്ഥരെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പോലീസില്‍ നിരവധി ക്രിമിനലുകള്‍ ഉണ്ടെന്നും അതില്‍ ഐപിഎസുകാരാണ് അധികവുമെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്. അതിനോട് മനോജ് എബ്രഹാം പ്രതികരിച്ചില്ലെന്ന ആക്ഷേപം സംഘടനയ്ക്കുള്ളില്‍ രൂക്ഷമായതാണ് രാജിയിലേക്ക് എത്തിച്ചത്. എന്നാല്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ കുറേക്കാലമായി പുകയുന്നതിന്റെ കൂടി ഭാഗമായാണ് രാജിയെന്നാണ് സൂചന.

Who is next in IP Association, Thiruvananthapuram, News, Actress, Case, Chief Minister, Criticism, Police, Criminal Case, Kerala

പോലീസ് ആസ്ഥാനത്തെ എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് ഐപിഎസ് അസോസിയേഷനെ മെരുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. അതിനു സിപിഎമ്മിന്റെ അപ്രഖ്യാപിത പിന്തുണയുമുണ്ടത്രേ. പിണറായി സര്‍ക്കാര്‍ വന്നശേഷമുള്ള ആദ്യ മാസങ്ങളില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നിരവധി അതിക്രമങ്ങളുടെ പേരില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരുന്നു. അതോടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വരുതിയിലാക്കാന്‍ തച്ചങ്കരിയെത്തന്നെ പോലീസ് ആസ്ഥാനത്ത് നിയോഗിച്ചത്. എന്നാല്‍ അത് ടി പി സെന്‍കുമാറിനെ നിരീക്ഷിക്കാനുള്ള ശ്രമമായാണ് വ്യാഖ്യാനിക്കപ്പെട്ടത്.

Also Read:
മെഡിക്കല്‍ ഷോപ്പിലും സ്‌കൂളിലും സൂപ്പര്‍ മാര്‍ക്കറ്റിലും കവര്‍ച്ച; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Who is next in IP Association, Thiruvananthapuram, News, Actress, Case, Chief Minister, Criticism, Police, Criminal Case, Kerala.