Follow KVARTHA on Google news Follow Us!
ad

എം വിന്‍സെന്റ് എം എല്‍ എ രാജിവെക്കണമെന്ന് വി എസ് അച്യുതാനന്ദന്‍

കോവളത്ത്​ വീട്ടമ്മ ആത്​മഹത്യക്ക്​ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനായ എംഎല്‍എ എം വിൻസെന്റ് രാജിവെക്കണമെന്ന് കേരള ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വിഎസ്​ അച്യുതാനന്ദന്‍. V.S Achuthanandan, Kerala, Politics, Resignation, Molestation attempt, MLA, Thiruvananthapuram, House Wife, Case, Phone call, News, Congress
തിരുവനന്തപുരം: (www.kvartha.com 22.07.2017) കോവളത്ത് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനായ എം എല്‍ എ എം വിന്‍സെന്റ് രാജിവെക്കണമെന്ന് കേരള ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. എം വിന്‍സെന്റ് എം എല്‍ എ നിയമ സഭയ്ക്ക് കളങ്കം വരാത്ത രീതിയില്‍ എത്രയുംപെട്ടന്ന് രാജിവെച്ച് ഒഴിയണമെന്നാണ് വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.

നിയമപരമായി രക്ഷനേടാനുള്ള അവസാന അവസരം വരെ കാത്തിരിക്കാതെ കോണ്‍ഗ്രസ് തന്നെ രാജി ആവശ്യപ്പെടുന്നതാണ് ഉചിതമെന്നും സ്ത്രീപീഡന കേസിലെ പ്രതിയായി എം എല്‍ എ അറസ്റ്റ് ചെയ്യപ്പെടുന്നത് നിയമസഭയ്ക്ക് കളങ്കമാണെന്നും വി എസ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

V.S Achuthanandan, Kerala, Politics, Resignation, Molestation attempt, MLA, Thiruvananthapuram, House Wife, Case, Phone call, News, Congress

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: V.S Achuthanandan, Kerala, Politics, Resignation, Molestation attempt, MLA, Thiruvananthapuram, House Wife, Case, Phone call, News, Congress