Follow KVARTHA on Google news Follow Us!
ad

ചൈനയോട് 10 ദിവസം തുടര്‍ച്ചയായി യുദ്ധം ചെയ്താല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധങ്ങള്‍ തീരുമെന്ന് സി എ ജി

ഇന്ത്യയിൽ അവശ്യ ആയുധങ്ങളോ യുദ്ധസാമഗ്രികളോ ഇല്ലെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. പെട്ടന്നൊരു യുദ്ധം വന്നുകഴിഞ്ഞാൽ അത് പ്രതിരോധിക്കാനുള്ള ശേഷി സൈന്യത്തിനുണ്ടാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. Army, investigation-report, attack, News, Central Government, India, National, Protection
ന്യൂഡല്‍ഹി: (www.kvartha.com 22.07.2017) ഇന്ത്യയില്‍ അവശ്യ ആയുധങ്ങളോ യുദ്ധസാമഗ്രികളോ ഇല്ലെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) റിപോര്‍ട്ട്. പെട്ടന്നൊരു യുദ്ധം വന്നുകഴിഞ്ഞാല്‍ അത് പ്രതിരോധിക്കാനുള്ള ശേഷി സൈന്യത്തിനുണ്ടാവില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. കരസേനയ്ക്ക് ആയുധങ്ങള്‍ ലഭ്യമാക്കുന്നതില്‍ കുറവുള്ളതിനാല്‍ കേന്ദ്രനേതൃത്വത്തിലുള്ള കമാന്‍ഡിങ് ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനെതിരെ (ഒ എഫ് ബി) രൂക്ഷ വിമര്‍ശനവും റിപോര്‍ട്ടിലുണ്ട്.

Army, investigation-report, attack, News, Central Government, India, National, Protection

വെള്ളിയാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് സി എ ജി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2013 മാര്‍ച്ച് മുതല്‍ കരസേനയ്ക്ക് അപര്യാപ്തമായ യുദ്ധോപകരണങ്ങള്‍ മാത്രമാണ് ബോര്‍ഡ് നല്‍കിയിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ സൈന്യത്തിന്റെ ആയുധശേഖരത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും സി എ ജി വിമര്‍ശിച്ചു.

2015 ല്‍ ആര്‍മിയില്‍ യുദ്ധോപകരണങ്ങളുടെ കൈകാര്യം ചെയ്യലിനെക്കുറിച്ചുള്ള ഉന്നതതല റിപോര്‍ട്ടില്‍ ഉയര്‍ന്ന ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു സി എ ജിയുടെ റിപോര്‍ട്ടും. ഒ എഫ് ബി വിതരണം ചെയ്യുന്ന യുദ്ധോപകരണങ്ങളിലും വന്‍ തോതില്‍ കുറവുള്ളതായും റിപോര്‍ട്ടില്‍ പറയുന്നു. ഒരു യുദ്ധം ഉണ്ടായാല്‍ അതിനെ പൂര്‍ണമായും പ്രതിരോധിക്കാനാവശ്യമായ ആയുധങ്ങള്‍ സൈന്യത്തിനില്ലെന്ന് സി എ ജി പറയുന്നു.

2013ല്‍ പ്രതിരോധ മന്ത്രാലയം ആയുധ ശേഖരത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാനായി 16,500 കോടി രൂപയുടെ പ്ലാന്‍ മുന്നോട്ട് വച്ചിരുന്നു. 2019ഓടെ ഈ കുറവ് പരിഹരിക്കണമെന്ന് ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനാവശ്യമായ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും സി എ ജി ചൂണ്ടിക്കാട്ടുന്നു.

ഏറോസ്‌റ്റൈറ്റ് നിരീക്ഷണ സംവിധാനത്തിന്റെ പ്രൊജക്റ്റ് വികസിപ്പിക്കുന്നതിനായി വിദേശത്തുനിന്നും ബലൂണ്‍ ഇറക്കുമതി ചെയ്യുന്നതിനായി 6.20 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ 49.50 കോടി രൂപ ചെലവഴിച്ചെങ്കിലും പദ്ധതി ലക്ഷ്യമിടാത്തതിനാല്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തെയും റിപോര്‍ട്ടില്‍ സി എ ജി കുറ്റപ്പെടുത്തി.


Summary: The Comptroller and Auditor General has slammed the state-run Ordnance Factory Board (OFB) for critical deficiency in availability of ammunition to the Army.

Keywords: Army, investigation-report, attack, News, Central Government, India, National, Protection