Follow KVARTHA on Google news Follow Us!
ad

പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ സഞ്ജയ് കോത്താരിയെ രാഷ്ട്രപതിയുടെ സെക്രട്ടറിയായി നിയമിച്ചു

പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് ചെയർമാൻ സഞ്ജയ് കോത്താരിയെ രാഷ്ടപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദിന്റെ സെക്രട്ടറിയായിയായി നിയമിച്ചു. President Election, President, BJP, IAS Officer, News, India, National, Central Government, Politics
ന്യൂഡല്‍ഹി: (www.kvartha.com 22.07.2017) പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ സഞ്ജയ് കോത്താരിയെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദിന്റെ സെക്രട്ടറിയായി നിയമിച്ചു. ഗുജറാത്ത് കാഡറില്‍ നിന്നുള്ള മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥനായ ഭരത് ലാലിനെ ജോയിന്റ് സെക്രട്ടറിയായും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ അശോക് മാലികിനെ മീഡിയ സെക്രട്ടറിയായും നിയമിച്ചു.

President Election, President, BJP, IAS Officer, News, India, National, Central Government, Politics

പേഴ്‌സണല്‍ ആന്‍ഡ് ട്രെയിംനിംഗ് ഡിപാര്‍ട്ട്‌മെന്റാണ് നിയമന ഉത്തരവിറക്കിയത്. രണ്ട് വര്‍ഷത്തേയ്ക്ക് നിയമന കാലാവധി നല്‍കിയാണ് ഉത്തരവിറക്കിയത്. മുന്‍ ഐ എ എസ് ഓഫീസറായിരുന്ന സഞ്ജയ് കോത്താരി ഹരിയാന കാഡറില്‍ നിന്നുള്ള 1978 ബാച്ചിലെ ഓഫീസറായിരുന്നു.

2016 ജൂണിലായിരുന്നു അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിച്ചത്. ജൂലൈ 25നാണ് ഇന്ത്യയുടെ 14-ാമത്തെ രഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുന്നത്.


Summary: Sanjay Kothari, Chairman of Public Enterprises Selection Board, has been appointed as Secretary to President-elect Ram Nath Kovind.

Keywords: President Election, President, BJP, IAS Officer, News, India, National, Central Government, Politics