Follow KVARTHA on Google news Follow Us!
ad

ബലാത്സംഗം ചെയ്യപ്പെട്ടതുകൊണ്ട് വിവാഹം കഴിക്കാനാവില്ലെന്ന് വരുത്തി തീര്‍ക്കാൻ കാമുകിയെ സുഹൃത്തുക്കളെ കൊണ്ട് കാമുകൻ ബലാത്സംഗം ചെയ്യിച്ചു

വിവാഹം കഴിക്കാതിരിക്കാന്‍ സുഹൃത്തുക്കളെ കൊണ്ട് യുവാവ് കാമുകിയെ കൂട്ടബലാത്സംഗം ചെയ്യിച്ചു. Molestation attempt, Case, Accused, Arrested, Students, Girl, Boy, Marriage, Love, Conspiracy, News, Criminal Case, Police, India
ജലന്ദര്‍: (www.kvartha.com 25.07.2017) വിവാഹം കഴിക്കാതിരിക്കാന്‍ സുഹൃത്തുക്കളെ കൊണ്ട് യുവാവ് കാമുകിയെ കൂട്ടബലാത്സംഗം ചെയ്യിച്ചു. വര്‍ഷങ്ങളായി സ്നേഹബന്ധത്തിലായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യപ്പെട്ടതു കൊണ്ട് ഉപേക്ഷിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനാണ് കാമുകന്‍ സുഹൃത്തുക്കളെ കൊണ്ട് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ഗൂഡാലോചന നടത്തിയതെന്ന് ജലന്ദർ പോലീസ് പറഞ്ഞു.

സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠിയും കാമുകനുമായ ഹര്‍പ്രീത് സിങ് ഹാപ്പി (19 )യെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ പീനൽ കോഡ് 376ഡി (കൂട്ടബലാത്സംഗം), 120 ബി (ക്രിമിനൽ ഗൂഢാലോചന), 417 (വഞ്ചന) എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൂഡാലോചനയിലെ മറ്റു പ്രതികളായ ബിന്ദു (20), രവി (20) എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ മൂന്നുപേരും താവ്വാൻ ഗ്രാമത്തിൽ നിന്നുള്ളവരാണ്.

Molestation attempt, Case, Accused, Arrested, Students, Girl, Boy, Marriage, Love, Conspiracy, News, Criminal Case, Police, India

പ്രതി ഹര്‍പ്രീതും പെണ്‍കുട്ടിയും തമ്മിൽ ദീര്‍ഘകാലത്തെ ബന്ധമുണ്ട്. ഇരുവരും വിവാഹിതരാവാനും തീരുമാനിച്ചിരുന്നു. മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്താന്‍ ജൂലൈ 20ന് തന്നോടൊപ്പം വരാന്‍ ഹര്‍പ്രീത് ആവശ്യപ്പെടുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. രാത്രി 10.30ന് വീടിന് പുറത്ത് വരണമെന്ന് പറഞ്ഞ് ഹര്‍പ്രീത് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു. ഇരുവരും ബൈക്കില്‍ പോകവെ അച്ഛനെയും അമ്മയെയും കൊണ്ടുവരാമെന്ന് പറഞ്ഞ് സമീപത്തെ ചന്തയില്‍ പെണ്‍കുട്ടിയെ ഇറക്കി. കുറച്ച് സമയത്തിന് ശേഷം അവിടെ എത്തിയ ബിന്ദുവും രവിയും തങ്ങളെ ഹർപ്രീത് വിട്ടതാണെന്നും അവന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരാൻ പറഞ്ഞതായും പെൺകുട്ടിയോട് പറഞ്ഞു.

പെണ്‍കുട്ടിയുമായി ബൈക്കിൽ പോയ ഇവര്‍ ആളൊഴിഞ്ഞ പാടത്തെ മുറിയില്‍ വെച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നു പെണ്‍കുട്ടി പോലീസിൽ മൊഴി നൽകി. പിന്നീട് ആളൊഴിഞ്ഞ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയി വീണ്ടും ബലാത്സംഗം ചെയ്തു. പ്രാദേശിക സിവിൽ ആശുപത്രിയിലെ വൈദ്യ പരിശോധനയിൽ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഹൗജിത് സിംഗ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A 19-year-old college student hatched a conspiracy with his two friends who molested his girlfriend so that he could later use that as an alibi to not marry her.

Keywords: Molestation attempt, Case, Accused, Arrested, Students, Girl, Boy, Marriage, Love, Conspiracy, News, Criminal Case, Police, India, Rare molestation case by lover.