Follow KVARTHA on Google news Follow Us!
ad

പ്രൊഫ. യശ്പാലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

പ്രമുഖ ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. യശ്പാലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാധാരണക്കാരില്‍ Thiruvananthapuram, Chief Minister, Condolence, Kerala, Death, Prof. Yashpal
തിരുവനന്തപുരം: (www.kvartha.com 25.07.2017) പ്രമുഖ ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. യശ്പാലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാധാരണക്കാരില്‍ ശാസ്ത്രീയാവബോധം വളര്‍ത്തുന്നതിന് നടത്തിയ ഇടപെടലുകളിലൂടെ പ്രൊഫ. യശ്പാല്‍ എന്നും ഓര്‍മിക്കപ്പെടും.


പ്ലാനിങ്ങ് കമ്മീഷന്റെ മുഖ്യ ഉപദേഷ്ടാവ് (1983-84), ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സെക്രട്ടറി (1984-86) എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി യുജിസി അധ്യക്ഷന്‍ എന്ന നിലയിലും ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ അദ്ധ്യക്ഷന്‍ എന്ന നിലയിലും പ്രൊഫ. യശ്പാല്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്.

ശാസ്ത്ര - വൈജ്ഞാനിക - വിദ്യാഭ്യാസ മേഖലകളില്‍ നികത്താനാവാത്ത വിടവാണ് അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിക്കുക. പ്രൊഫ. യശ്പാലിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Chief Minister, Condolence, Kerala, Death, Prof. Yashpal.