Follow KVARTHA on Google news Follow Us!
ad

ഇന്ത്യയില്‍ ഓരോ 10 മിനിറ്റിലും സൈബര്‍ ക്രൈം നടക്കുന്നു

ആഗോളതലത്തില്‍ തന്നെ ചലനം സൃഷ്ടിച്ച സൈബര്‍ ക്രൈമാണ്‌ റാന്‍സംവെയര്‍ അറ്റാക്‌സ്. നുറുകണക്കിനു കംപ്യൂട്ടറുകളില്‍ New Delhi, National, News, India, Cyber Crime, Report, Case, Computer.
ന്യൂഡല്‍ഹി: (www.kvartha.com 22.07.2017) ആഗോളതലത്തില്‍ തന്നെ ചലനം സൃഷ്ടിച്ച സൈബര്‍ ക്രൈമാണ്‌ റാന്‍സംവെയര്‍ അറ്റാക്‌സ്. നുറുകണക്കിനു കംപ്യൂട്ടറുകളില്‍ നിന്നുള്ള രേഖകളാണ് റാന്‍സംവെയര്‍ അറ്റക്‌സിനെ തുടര്‍ന്ന് ചോര്‍ന്നത്. 2017 ലെ ആദ്യ ആറ് മാസത്തില്‍ ഇന്ത്യയില്‍ ഓരോ 10 മിനിറ്റിലും ഒരു സൈബര്‍ കുറ്റ കൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 2016 ല്‍ ഇത് 2 മിനുട്ടിലുമായിരുന്നു.

ജനുവരി മുതല്‍ ജൂണ്‍ വരെ 27,482 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ഫിഷിംഗ്, സ്‌കാനിംഗ്,പ്രോബിംഗ്,സൈറ്റിലെ ഇന്‍ട്രഷിഷന്‍, ഡീഫേസ്‌മെന്റ്‌സ്,വൈറസ് എന്നിവ ഉള്‍പ്പെടുന്നു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ഇന്ത്യയില്‍ 1.71 ലക്ഷം സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു .ഈ വര്‍ഷം ഇതുവരെ 27,482 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറോടെ ഇത് 50,000 വരെ കടക്കാന്‍ സാധ്യതയുണ്ടെന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നത്.

New Delhi, National, News, India, Cyber Crime, Report, Case, Computer, One cyber crime in India every ten minutes.


സൈബര്‍ സുരക്ഷ ഗൗരവമായി പരിഗണിച്ച് സമഗ്രമായ പ്രതിരോധം തിര്‍ക്കണമെന്നും ,അല്ലാത്തപക്ഷം നൂറുകണക്കിന് വ്യക്തിഗത സിസ്റ്റങ്ങളെയും സ്ഥാപനങ്ങളെയും സൈബര്‍ കുറ്റകൃത്യം ബാധിക്കുമെന്നും സൈബര്‍ ക്രൈം പ്രൊഫഷണല്‍ മിര്‍സ ഫൈസാന്‍ പറഞ്ഞു. രാജ്യത്തെ പല ഭാഗങ്ങളിലും നിരവധി സൈബര്‍ കുറ്റ കൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, India, Cyber Crime, Report, Case, Computer, One cyber crime in India every ten minutes.