Follow KVARTHA on Google news Follow Us!
ad

ഫ്രീകോള്‍, ഫ്രീ ഡാറ്റ; സൗജന്യമായി നല്‍കുന്ന ജിയോ ഫോണില്‍ വാട്‌സ് ആപ്പില്ലെന്ന്, പക്ഷേ ആ വാര്‍ത്ത തെറ്റെന്ന് ജിയോ

ഇന്ത്യയിലെ ആദ്യ സൗജന്യ ഫോണായ ജിയോ സ്മാര്‍ട് ഫോണില്‍ വാട്‌സ് ആപ്പ് സൗകര്യമില്ലെMumbai, News, Business, Automobile, Declaration, Mobil Phone, Report, National,
മുംബൈ: (www.kvartha.com 25.07.2017) ഇന്ത്യയിലെ ആദ്യ സൗജന്യ ഫോണായ ജിയോ സ്മാര്‍ട് ഫോണില്‍ വാട്‌സ് ആപ്പ് സൗകര്യമുണ്ടാകില്ലെന്ന് റിപോര്‍ട്ട്. ഗാഡ്ജറ്റ് 360 എന്ന ടെക് വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. എന്നാല്‍ ജിയോ ഫോണില്‍ വാട്ട്‌സ് സപ്പോര്‍ട്ട് ഉണ്ടാവില്ലെന്ന റിപോര്‍ട്ടുകള്‍ നിഷേധിച്ച് ജിയോ അധികൃതര്‍ തന്നെ രംഗത്തു വന്നു.

പുതുതായി തുടങ്ങുന്ന ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഫ്രീയായി വോയ്‌സ് കോളുകളും മെസേജും ആഗസ്റ്റ് 15 മുതല്‍ 153 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വാങ്ങുമ്പോള്‍ 1500 രൂപ നല്‍കണമെങ്കിലും മൂന്നു വര്‍ഷത്തിനകം തിരിച്ചുനല്‍കുമെന്ന് പറഞ്ഞുകൊണ്ടാണ് ജിയോ സൗജന്യ ഫോണ്‍ പ്രഖ്യാപിച്ചത്.

ഫോണിന്റെ ദുരുപയോഗം തടയാനാണ് ഈ തുക വാങ്ങുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. ലോക ടെലികോം ചരിത്രത്തിലെ ആദ്യ സൗജന്യ 4ജി സ്മാര്‍ട്ട് ഫോണ്‍ എന്ന പേരില്‍ ജൂലൈ 21നാണ് റിലയന്‍സ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്.

എന്നാല്‍ വാട്‌സ് ആപ്പ് സൗകര്യം ലഭ്യമല്ലാതെ ഫോണ്‍ എത്രത്തോളം ജനപ്രിയമാവുമെന്ന കാര്യത്തില്‍ സംശയമാണ്. വാട്‌സ് ആപ്പ് പിന്നീട് ഉള്‍പ്പെടുത്തുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ തങ്ങളുടെ ജിയോ ചാറ്റ് അപ്ലിക്കേഷന് ജനപ്രീയത വരുത്തുന്നതിന് വേണ്ടിയാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ഫോണിന്റെ ബുക്കിംഗ് സൗകര്യം ഓഗസ്റ്റ് 24 മുതല്‍ വെബ് സൈറ്റില്‍ ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Updated 

No WhatsApp on 'Rs 0' JioPhone: report, Mumbai, News, Business, Automobile, Declaration, Mobil Phone, Report, National.

Also Read:


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: No WhatsApp on 'Rs 0' JioPhone: report, Mumbai, News, Business, Automobile, Declaration, Mobil Phone, Report, National.