Follow KVARTHA on Google news Follow Us!
ad

ഗള്‍ഫ് വ്യവസായി കെ ടി റബീഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത് കാസര്‍കോട്ട് നിന്നെത്തിയ സംഘം; തോക്ക് ഉള്‍പെടെയുള്ള മാരകായുധങ്ങളുമായി മൂന്ന് കാറുകളിലെത്തിയവരില്‍ ഒരാള്‍ ബി ജെ പി ന്യൂനപക്ഷാ മോര്‍ച്ചാ നേതാവെന്ന് വെളിപ്പെടുത്തല്‍

പ്രമുഖ വ്യവസായിയും ശിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. കെ ടി റബീഉല്ലയുടെ വീട്ടിലേക്ക് മൂന്ന് കാറുകളിലായെത്തിയ സംഘം അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ സംഘമെത്തിയ കാറുകളിലൊന്നിന്റെ ചില്ല് തകര്‍ത്തു. Malappuram, Attack, House, Kerala, Kasaragod, Trending, BJP, Leader, Car, Natives, KT Rabeeulla.
മലപ്പുറം: (www.kvartha.com 25.07.2017) പ്രമുഖ വ്യവസായിയും ശിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. കെ ടി റബീഉല്ലയുടെ വീട്ടിലേക്ക് മൂന്ന് കാറുകളിലായെത്തിയ സംഘം അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ സംഘമെത്തിയ കാറുകളിലൊന്നിന്റെ ചില്ല് തകര്‍ത്തു. പോലീസെത്തി അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സംഘത്തിലെ രണ്ടു പേരെയും, ഇവരെത്തിയ ഒരു വാഹനവും കസ്റ്റഡിയിലെടുത്തു.


തിങ്കളാഴ്ച രാവിലെയാണ് മലപ്പുറം കോഡൂരിലെ റബീഉല്ലയുടെ വീട്ടിലേക്ക് ഒരു സംഘം അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളിലായിരുന്നു ഇവരെത്തിയത്. ഇവര്‍ കാസര്‍കോട്ട് നിന്നെത്തിയ സംഘമാണെന്നാണ് സൂചന. ഇതിലൊരാള്‍ ബി ജെ പി ന്യൂനപക്ഷാ മോര്‍ച്ച ദേശീയ നേതാവാണെന്നും, ഇവരുടെ കൈവശം തോക്ക് ഉള്‍പെടെയുള്ള മാരകായുധങ്ങള്‍ ഉണ്ടായിരുന്നതായും റബീഉല്ലയുടെ സഹോദരന്‍ കെ ടി യൂസഫ് വെളിപ്പെടുത്തി. ഗുണ്ടാ സ്റ്റൈലിലാണ് സംഘമെത്തിയത്. റബീഉല്ലയെ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നു നടന്നതെന്നും യൂസഫ് വ്യക്തമാക്കി.

റബീഉല്ലയെ നേരില്‍ കാണണമെന്നാണ് സംഘം തങ്ങളെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഗേറ്റ് തുറന്നുകൊടുക്കാത്തതിനാല്‍ രണ്ടു പേര്‍ മതില്‍ചാടി അകത്ത് കടക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. അപകടം മണത്ത മറ്റു രണ്ടു കാറുകളിലെത്തിയ സംഘം രക്ഷപ്പെട്ടു. ഒരു കാറിന്റെ ചില്ല് നാട്ടുകാര്‍ അടിച്ചു തകര്‍ക്കുകയും, മതില്‍ ചാടി കടക്കാന്‍ ശ്രമിച്ച രണ്ടു പേരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. നാട്ടുകാര്‍ തകര്‍ത്ത കാറും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കെ ടി റബീഉല്ലയെ ഏതാനും ദിവസങ്ങളായി കാണാനില്ലെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ താന്‍ മലപ്പുറത്തെ വീട്ടില്‍ തന്നെയുണ്ടെന്നും, ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ചികിത്സയിലാണെന്നും വ്യക്തമാക്കി ഫേസ്ബുക്കില്‍ വീഡിയോയുമായി റബീഉല്ല തന്നെ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒരു സംഘം റബീഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, Attack, House, Kerala, Kasaragod, Trending, BJP, Leader, Car, Natives, KT Rabeeulla, Gangs attempt to enter Rabeeulla's house.