Follow KVARTHA on Google news Follow Us!
ad

പള്‍സര്‍ സുനിയുടെ പീഡനത്തിനിരയായത് ഞാനല്ല; വിശദീകരണവുമായി നടി തന്നെ രംഗത്ത്

പള്‍സര്‍ സുനി രണ്ട് വര്‍ഷം മുമ്പ് മറ്റൊരു നടിയെ പീഡിപ്പിച്ചിരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ആ നടി ഞാനല്ലെന്ന വിശദീകരണവുമായി നടി തന്നെ രംഗത്ത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുKerala, Kochi, Dileep, Actress, attack, Molestation attempt, Report, News, Actress Bhama on molestation attempt news
കൊച്ചി: (www.kvartha.com 17.07.2017) പള്‍സര്‍ സുനി രണ്ട് വര്‍ഷം മുമ്പ് മറ്റൊരു നടിയെ പീഡിപ്പിച്ചിരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ആ നടി ഞാനല്ലെന്ന വിശദീകരണവുമായി നടി തന്നെ രംഗത്ത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി മുമ്പും ക്വട്ടേഷന്‍ പീഡനം നടത്തിയിട്ടുണ്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി നടി ഭാമയാണ് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഈ വാര്‍ത്ത പുറ്ത്തുവന്നത്. അക്കാലത്ത് സജീവമായിരുന്ന ഒരു യുവനടിയായിരുന്നു പീഡനത്തിന് ഇരയായത്. പ്രമുഖ സംവിധായകന്റെ സിനിമകളിലൂടെ നായിക പദവിയിലെത്തിയ നടി സംഭവത്തോടെ സിനിമയില്‍ സജീവമല്ലാതാവുകയായിരുന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത വന്നതിന് പിന്നാലെ ആ നടി ഭാമയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതേ തുടര്‍ന്നാണ് ആ നടി താനല്ലെന്നും ഒരു ക്വട്ടേഷന്‍ ആക്രമണവും തനിക്കു നേരെ ഉണ്ടായിട്ടില്ലെന്നും പറഞ്ഞ് നടി ഭാമ രംഗത്തെത്തിയിരിക്കുന്നത്.

Kerala, Kochi, Dileep, Actress, attack, Molestation attempt, Report, News, Actress Bhama on molestation attempt news

പള്‍സര്‍ സുനിയുടെ ക്വട്ടേഷന്‍ പീഡനത്തിന് ഇരയായത് ലോഹിതദാസിന്റെ സിനിമയിലൂടെ എത്തിയ ഒരു നടിയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ആക്രമണത്തിന് ശേഷം സിനിമയില്‍ നിന്നു തന്നെ ഏറെക്കുറെ അപ്രത്യക്ഷയായ നടി അടുത്തിടെയാണ് തിരിച്ചു വന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ നടി താനല്ലെന്ന് ഒരു പ്രമുഖ മാധ്യമത്തോടാണ് ഭാമ പ്രതികരിച്ചത്.

ലോഹിതദാസിന്റെ 'നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമയിലെത്തിയത്. ഇടക്കാലത്ത് സിനിമയില്‍ സജീവമല്ലാതിരുന്ന താരം അടുത്തയിടയ്ക്കാണ് വീണ്ടും മലയാളത്തില്‍ സജീവമായത്. ഇക്കാരണങ്ങള്‍ക്കൊണ്ട് ഭാമയാണ് വാര്‍ത്തയിലെ 'നായിക' എന്ന തരത്തില്‍ പ്രചരണമുണ്ടായി. ഇതോടെയാണ് ഭാമ തന്നെ വാര്‍ത്ത തള്ളി രംഗത്തുവന്നത്.

(ശ്രദ്ധിക്കുക: ഗൾഫ്- വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, Dileep, Actress, attack, Molestation attempt, Report, News, Actress Bhama on molestation attempt news