Follow KVARTHA on Google news Follow Us!
ad

അമ്മയുടെ നികുതി വെട്ടിപ്പ്: ആദായനികുതി വകുപ്പിന്റെ പിടി മുറുകി; താര നിശകളില്‍ നിന്നും ലഭിച്ച എട്ടുകോടിയില്‍ വകയിരുത്തിയത് 2 കോടി, പ്രസിഡന്റ് ഇന്നസെന്റ് എം പി ഉള്‍പ്പെടെയുള്ള താരങ്ങളില്‍ നിന്നും വിശദീകരണം തേടും

താര സംഘടനയായ അമ്മയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പിന്റെKochi, Report, Media, Appeal, High Court of Kerala, MLA, Allegation, Cinema, Entertainment, Kerala, Trending,
കൊച്ചി: (www.kvartha.com 20.07.2017) താര സംഘടനയായ അമ്മയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. രാജ്യത്തിനകത്തും പുറത്തുമായി നടത്തിയ താരനിശകളുടെ മറവിലാണ് വന്‍ നികുതി വെട്ടിപ്പ് നടത്തിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. താര നിശകള്‍ക്കു കിട്ടിയ എട്ടു കോടിയിലധികം രൂപയുടെ പ്രതിഫലം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വക മാറ്റിയാണ് നികുതി വെട്ടിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം നികുതി വെട്ടിപ്പിനെതിരായ നടപടിക്കായി അമ്മ ആദായ നികുതി വകുപ്പിന്റെ അപ്പീല്‍ അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. റിക്കവറി അടക്കമുള്ള നടപടിക്കെതിരെ ഇടക്കാല സ്‌റ്റേയും ഹൈക്കോടതിയില്‍ നിന്ന് അമ്മ വാങ്ങിയിട്ടുണ്ട്.

AMMA stage shows: I-T detects huge tax evasion, Kochi, Report, Media, Appeal, High Court of Kerala, MLA, Allegation, Cinema, Entertainment, Kerala, Trending

എട്ട് കോടിയോളം രൂപ താര നിശകളില്‍ നിന്നും ലഭിച്ചതില്‍ രണ്ടു കോടി വരുമാനമായും ബാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ഉപയോഗിച്ചെന്നാണ് അമ്മയുടെ നിലപാട്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും ഹാജരാക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇതിന്റെ കൃത്യമായ കണക്കുകള്‍ കാണിക്കാന്‍ ആദായ നികുതി വകുപ്പ് സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് എം പി ഉള്‍പ്പെടെയുള്ള താരങ്ങളില്‍ നിന്നും വിശദീകരണം തേടുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതിനിടെ അമ്മയുടെ പ്രവര്‍ത്തനം ദുരൂഹമാണെന്ന് പിടി തോമസ് എംഎല്‍എ ആരോപിച്ചു. നികുതി വെട്ടിപ്പില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും എംഎല്‍എ പറഞ്ഞു.

Also Read:
ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നവര്‍ ഇനി കുടുങ്ങും; റെയില്‍ പാളത്തിന് സമീപം വയര്‍ലെസ് ക്യാമറകള്‍ വരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: AMMA stage shows: I-T detects huge tax evasion, Kochi, Report, Media, Appeal, High Court of Kerala, MLA, Allegation, Cinema, Entertainment, Kerala, Trending.