Follow KVARTHA on Google news Follow Us!
ad

പ്രവാസികൾക്ക് ഈദ് സമ്മാനം; പെരുന്നാളിന് നാട്ടിലേക്ക് വിളിക്കാം, യു എ ഇ യിൽ വാട്ട്സ് ആപ്പ് കോളുകൾ ലഭ്യമായി തുടങ്ങി

പ്രവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. യു എ ഇ യിൽ വീഡിയോ ഓഡിയോ WhatsApp video and voice calls went live in the UAE — quietly and no fanfare or official announcement
അബുദാബി: (www.kvartha.com 22.06.2017) പ്രവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. യു എ ഇ യിൽ വീഡിയോ/ഓഡിയോ വാട്ട്സ് ആപ്പ് കോളുകൾ ലഭ്യമായി തുടങ്ങി. യു എ ഇ ക്ക് അകത്തും പുറത്തും വാട്ട്സ് ആപ്പ് ഉപയോഗിച്ച് വിളിക്കാൻ കഴിയുമെന്ന് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ട്രാ) യെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പാർട്ട് ചെയ്തു.

ഉപഭോക്താക്കൾക്ക് ഇനി സൗജന്യമായി വാട്ട്സ് ആപ്പിലൂടെ ഉറ്റവരെയും ബന്ധപ്പെട്ടവരെയും വിളിക്കാവുന്നതാണ്. അതേസമയം വിളിയുടെ വ്യക്തത ഉപയോഗിക്കുന്ന നെറ്റിന്റെ വേഗതക്കനുസരിച്ചിരിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ട്രാ) പറഞ്ഞു.


2016 ൽ വാട്ട്സ് ആപ്പ്  കോൾ സൗകര്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നെങ്കിലും യു എ ഇ യിൽ ഇത് അനുവദനീയമല്ലായിരുന്നു. രാജ്യത്ത് അനുമതിയുള്ള വോയ്പ് കോൾ  സർവീസ് മാത്രം ഉപഭോക്താക്കൾക്ക്  ലഭ്യമാക്കിയാൽ മതിയെന്നായിരുന്നു 'ട്രാ'യുടെ നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: WhatsApp video and voice calls went live in the UAE — quietly and no fanfare or official announcement to the pleasant surprise of mobile phone users in the country. Many confirmed to Gulf News they can now use the features on the popular instant messaging app when connected to mobile roaming or WiFi network.