Follow KVARTHA on Google news Follow Us!
ad

പ്രധാന മന്ത്രിയുടെ സ്വഛ്‌ ഭാരത് പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നതോ? പരസ്യമായി മൂത്രമൊഴിച്ച കേന്ദ്ര മന്ത്രി വിവാദത്തിൽ

പ്രധാനമന്ത്രിയുടെ സ്വഛ്‌ ഭാരതിന് നാണക്കേടുണ്ടാക്കി കേന്ദ്ര മന്ത്രി പൊതു Making a mockery of the Narendra Modi government's Swachh Bharat drive, Union Agriculture Making a mockery of the Narendra Modi government's Swachh Bharat drive, Union Agriculture
ന്യൂഡൽഹി: (www.kvartha.com 29.06.2017) പ്രധാനമന്ത്രിയുടെ സ്വഛ്‌ ഭാരതിന് നാണക്കേടുണ്ടാക്കി കേന്ദ്ര മന്ത്രി പൊതു സ്ഥലത്ത് മൂത്രമൊഴിച്ചു. കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങാണ് പരസ്യമായി മൂത്രമൊഴിച്ച് പരിഹാസത്തിനിടയായത്. സെക്യൂരിറ്റി ജീവനക്കാരെ കാവൽ നിർത്തി മതിലിനോട് ചേർന്നാണ് മന്ത്രി കാര്യം സാധിച്ചത്. ബീഹാറിൽ സന്ദർശനം നടത്തിയപ്പോഴായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.


അതേസമയം മൂത്രമൊഴിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ കളിയാക്കികൊണ്ടുള്ള പല കമെന്റുകളും വന്നു കൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോഡി സ്വഛ്‌ ഭാരത് ഗൗരവമായിട്ടാണ് ആരംഭിച്ചതെങ്കിൽ തന്റെ ക്യാബിനറ്റ് മന്ത്രിമാരിൽ നിന്ന് വിശദീകരണം തേടണമെന്ന് ഒരാൾ ഫേസ് ബുക്കില്‍ കുറിച്ചു. മന്ത്രി സ്വഛ്‌ ഭാരതിനുള്ള ശിലാ സ്ഥാപന കർമ്മം നിർവഹിക്കുകയാണെന്നാണ് മറ്റൊരാളുടെ കമെന്റ്.

Image Credit: ANI

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Making a mockery of the Narendra Modi government's Swachh Bharat drive, Union Agriculture Minister Radha Mohan Singh was recently spotted urinating in open.Going by the pictures circulating on social media, Singh can be seen urinating against a wall near his car while his security guards look away