Follow KVARTHA on Google news Follow Us!
ad

കാമുകൻ ചതിച്ചു; കാമുകിയുടെ പ്രതികാരം ഇങ്ങനെ, വീഡിയോ കാണാം

കാമുകി കാമുകന്മാർ പരസ്പരം വഴക്കിടുന്നതും അടി കൂടുന്നതും പിരിയുന്നതുമൊക്കെ This is the shocking moment a woman hurled a rock through the window of her 'cheating boyfriend's'
വെയ്ൽസ്: (www.kvartha.com 23.06.2017) കാമുകി കാമുകന്മാർ പരസ്പരം വഴക്കിടുന്നതും അടി കൂടുന്നതും പിരിയുന്നതുമൊക്കെ സാധാരണമാണ്. എന്നാൽ ഇങ്ങനെ വേർ പിരിയുന്നത് പലർക്കും പല രീതിയിലുള്ള പ്രശ്ങ്ങളാണുണ്ടാക്കുക. ചിലർ നിരാശ മൂത്ത് വിഷാദത്തിന് അടിമ പെടുമ്പോൾ മറ്റു ചിലർ പകയും വിധ്വേഷവും വെച്ച് പുലർത്തുകയും പ്രതികാരം ചെയ്യുകയും ചെയ്യും. അത്തരത്തിലുള്ള സംഭവമാണ് ബ്രിട്ടനിൽ നടന്നത്.

കാമുകന്റെ വില കൂടിയ ബി എം ഡബ്ള്യു കാർ നശിപ്പിച്ചിരിക്കുകയാണ് ഒരു യുവതി. കറുത്ത വേഷമണിഞ്ഞ യുവതി കല്ലെടുത്ത് കാറിന്റെ ചില്ലുകൾ തകർക്കുന്ന വീഡിയോ ഇതിനോടകം മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. ബെൻ ടെയ്‌ലർ എന്ന ചെറുപ്പക്കാരനാണ് വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.


10 മിനുട്ട് സമയമെടുത്താണ് യുവതി കാറിന്റെ ചില്ലുകൾ തച്ചുടച്ചതെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് യുവതി കല്ല് പുറത്തേക്കെറിഞ്ഞ ശേഷം ഓടി മറിയുകയായിരുന്നു.

അതേസമയം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട ആളുകൾ കാമുകൻ ചതിച്ചതിലുള്ള പ്രതികാരമാണ് യുവതിയെ കൊണ്ട് ഇത് ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പറഞ്ഞു. പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: This is the shocking moment a woman hurled a rock through the window of her 'cheating boyfriend's' parked BMW. The prized black car was left with the windscreen, back and side windows cracked or shattered after the incident in Cardiff