Follow KVARTHA on Google news Follow Us!
ad

ഷാരൂഖ് ഖാന്‍ വിമാനാപകടത്തില്‍ മരിച്ചു? ബ്രേക്കിംഗ് ന്യൂസുമായി ഫ്രഞ്ച് മാധ്യമങ്ങള്‍

ഷാരൂഖ് ഖാന്‍ വിമാനാപകടത്തില്‍ മരിച്ചുവെന്ന് ഫ്രഞ്ച് മാധ്യമങ്ങളില്‍ ബ്രേക്കിംഗ് ന്യൂസ്. സോഷ്യല്‍ മീഡിയ സജീവമായ പുതിയ കാലത്ത് വ്യാജ മരണവാര്‍ത്തകള്‍ക്ക് പഞ്ഞമില്ലെങ്കിലും അവസാനം ഇരയായിരിക്കുന്നത്World, News, Sharukh Khan, Entertainment, Death, Social Network, Air Plane, France, Report, Mumbai, Bollywood, Shahrukh Khan dies in a plane crash: Superstar’s death hoax goes viral
മുംബൈ: (www.kvartha.com 01/06/2017) ഷാരൂഖ് ഖാന്‍ വിമാനാപകടത്തില്‍ മരിച്ചുവെന്ന് ഫ്രഞ്ച് മാധ്യമങ്ങളില്‍ ബ്രേക്കിംഗ് ന്യൂസ്. സോഷ്യല്‍ മീഡിയ സജീവമായ പുതിയ കാലത്ത് വ്യാജ മരണവാര്‍ത്തകള്‍ക്ക് പഞ്ഞമില്ലെങ്കിലും അവസാനം ഇരയായിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍. സാധാരണ സമൂഹമാധ്യമങ്ങളിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതെങ്കില്‍ ഇപ്പോള്‍ ഫ്രഞ്ച് മാധ്യമങ്ങള്‍ തന്നെയാണ് ഷാരൂഖ് ഖാനും സംഘവും വിമാനാപകടത്തില്‍ മരിച്ചുവെന്ന് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

കിംഗ് ഖാന്റെ മരണം ഒരു ഫ്രഞ്ച് മാധ്യമമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പാരിസിലെ വിമാനാപകടത്തില്‍ ഷാരൂഖ് ഖാനും സംഘവും കൊല്ലപ്പെട്ടുവെന്നായിരുന്നു വെബ്‌സൈറ്റില്‍ വന്ന വാര്‍ത്ത. മാത്രമല്ല, ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ ഷാരൂഖ് ഖാന്റെ മരണത്തില്‍ അനുശോചനവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

World, News, Sharukh Khan, Entertainment, Death, Social Network, Air Plane, France, Report, Mumbai, Bollywood, Shahrukh Khan dies in a plane crash: Superstar’s death hoax goes viral

വെബ്‌സൈറ്റില്‍ വന്ന വാര്‍ത്ത കണ്ട് ആരാധകരും ഞെട്ടി. 'മകള്‍ സുഹാനയുടെ പിറന്നാള്‍ ആഘോഷിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്തതായിരുന്നു ഷാരൂഖ് ഖാന്‍. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം അപകടത്തില്‍പ്പെട്ടു. താരത്തിന്റെ മരണത്തില്‍ ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ ഖേദം രേഖപ്പെടുത്തി. മാത്രമല്ല, ഇന്ത്യയിലെ സൂപ്പര്‍ താരത്തിന്റെ മരണം ആരാധകരെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്' റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടത്തില്‍ പെട്ട ഗള്‍ഫ് സ്ട്രീം ജി 550 ജെറ്റ് വിമാനത്തില്‍ ഷാരൂഖ് ഖാനോടൊപ്പം പേര്‍സണല്‍ അസിസ്റ്റന്റും മറ്റു ഏഴ് പേരും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

World, News, Sharukh Khan, Entertainment, Death, Social Network, Air Plane, France, Report, Mumbai, Bollywood, Shahrukh Khan dies in a plane crash: Superstar’s death hoax goes viral


Keywords: World, News, Sharukh Khan, Entertainment, Death, Social Network, Air Plane, France, Report, Mumbai, Bollywood, Shahrukh Khan dies in a plane crash: Superstar’s death hoax goes viral