Follow KVARTHA on Google news Follow Us!
ad

താങ്ക് യു ഫോർ റമദാൻ! ലണ്ടൻ ടവറിന് തീപിടിച്ചപ്പോൾ പലർക്കും രക്ഷകരായത് പള്ളിയിൽ നിന്ന് ഓടിയെത്തിയ മുസ്ലിം യുവാക്കൾ; റമദാനിൽ നേരത്തെ ഉണരേണ്ടതിനാൽ ആദ്യം അപകടമറിഞ്ഞ വിശ്വാസികൾ ഒരുപാടാളുകളുടെ ജീവൻ രക്ഷിച്ചു, വൈറലായ ഈ വീഡിയോയിലെ സ്ത്രീ വിളിച്ചുപറയുന്നത് മനുഷ്യ സ്നേഹത്തിന്റെ ഇസ്ലാം മാതൃക

മതങ്ങൾ ഒരിക്കലും മനുഷ്യ സ്നേഹത്തിന് മുകളിലല്ല, പക്ഷെ പലർക്കും ഇത് മാനസ്സിലാകണമെങ്കിൽ Muslims awake for Ramadan might have helped save lives after noticing the horrific blaze at Grenfell Tower.Residents have
ലണ്ടൻ: (www.kvartha.com 17.06.2017) മതങ്ങൾ ഒരിക്കലും മനുഷ്യ സ്നേഹത്തിന് മുകളിലല്ല, പക്ഷെ പലർക്കും ഇത് മാനസ്സിലാകണമെങ്കിൽ എന്തെങ്കിലും അത്യാഹിതങ്ങളോ അപകടങ്ങളോ നേരിടേണ്ടി വരും. കാരണം മനുഷ്യൻ എല്ലാം തികഞ്ഞവനായി പര സഹായം വേണ്ടാതെയിരിക്കുമ്പോഴാണ് ഉള്ളിലെ ജാതി മത വർഗീയ ചിന്തകൾ പുറത്ത് വരുന്നത്. എന്നാൽ മറ്റൊരാളുടെ സഹായം എന്നെങ്കിലും തനിക്ക് ആവശ്യമായി വരുമെന്ന് ആലോചിക്കാനുള്ള മനസ്സ് ഉണ്ടെങ്കിൽ മതത്തിന്റെയോ ഭാഷയുടെയോ നിറത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ദേശത്തിന്റെയോ ഒന്നും വേർ തിരിവ് മനുഷ്യർ തമ്മിൽ ഉണ്ടാകില്ല.

ലണ്ടൻ ഗ്രെൻ ഫെൽ ടവറിന് തീ പിടിച്ചപ്പോൾ 32 ആളുകളാണ് ഇത് വരെ മരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. 24 നിലകളുള്ള കെട്ടിടം പൂർണമായും കത്തി ചാമ്പലായിട്ടും 200 ഓളം ഫ്‌ളാറ്റുകളുള്ള ടവറിൽ മരണ സംഖ്യ എത്രയോ കുറക്കാൻ കഴിഞ്ഞത് പള്ളയിൽ നിന്നും ഓടി വന്ന മുസ്ലിം സഹോദരന്മാരുടെ സമയോചിത ഇടപെടലായിരുന്നുവെന്ന് ടെലഗ്രാഫ്, റോയിറ്റേഴ്‌സ് പോലെയുള്ള വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റമദാനിൽ നേരത്തെ ഉണരേണ്ടതിനാൽ തന്നെ അപകടം നടന്ന സമയത്ത് മിക്ക മുസ്ലിം കുടുംബങ്ങളും ഉണർന്നിരിക്കുകയായിരുന്നു. ഇവർ പെട്ടെന്നു തന്നെ സന്ദേശങ്ങൾ മറ്റുള്ള കുടുംബാഗങ്ങളിലേക്കും ആളുകളിലേക്കും പോലീസിലേക്കും എത്തിച്ചു. ടവറിലെ ഒട്ടുമിക്കയാളുകളും ഉറക്കത്തിലായതിനാൽ താന്നെ ആരും അപകട വിവരം അറിഞ്ഞിരുന്നില്ല.

'ജാതി മത ചിന്ത തെല്ലും ഇല്ലാതെ മനുഷ്യ സ്നേഹം പാലമാക്കി പലരെയും ജീവിതത്തിലേക്ക് നടത്തിച്ച് കൊണ്ട് വരാൻ മുസ്ലിം സഹോദരന്മാർക്ക് കഴിഞ്ഞെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ട ആൻഡ്ര്യു ബറോസോ പറഞ്ഞു. രക്ഷപ്പെടുത്തിയവർക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും എല്ലാം ഇവർ നൽകി, പരസ്പരം സ്നേഹിക്കുന്ന മനുഷ്യരെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Muslims awake for Ramadan might have helped save lives after noticing the horrific blaze at Grenfell Tower.Residents have told of how they didn't hear alarms as the fire swept through the 24-storey tower block in West London. But they were instead alerted to the blaze by fellow residents, some of whom may have been Muslim people
അപകടത്തിൽ പെട്ട തന്നെ പോലെയുള്ള പലരെയും രക്ഷപ്പെടുത്താൻ പള്ളയിൽ നിന്നും മുസ്ലിം സഹോദരന്മാർ വന്നില്ലായിരുന്നെങ്കിൽ മരണ സംഖ്യ ഇനിയും കൂടുമായിരുന്നുവെന്ന് ഒരു സ്ത്രീ പറഞ്ഞു. രക്ഷപ്പെട്ടവർക്ക് ആദ്യമായി വെള്ളവും ഭക്ഷണവും നൽകിയത് ഇതേ യുവാക്കളായിരുന്നുവെന്നും റമദാനിന് ഒരുപാട് നാന്ദി പറയുന്നുവെന്നും അവർ വ്യക്തമാക്കി.

ഭീകരത ആരോപിച്ച് വേട്ടയാടുന്നതും പാശ്ചാത്യ രാജ്യങ്ങളിൽ ഇസ്ലാമോഫോബിയ പടരുന്നതിനുമിടയിലുമാണ് ലണ്ടനിൽ നിന്ന് മുസ്ലിം യുവാക്കളുടെ സേവനസദ്ധതയും ആത്മാർഥതയും വിളിച്ചോതുന്ന വാർത്തകൾ പ്രചരിക്കുന്നത്. ട്രമ്പ് അധികാരമേറ്റതിനു ശേഷം മുസ്ലിംകൾക്കെതിരെ അമേരിക്കയിലും മറ്റും ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതായാണ് കണക്കുകകൾ സൂചിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Muslims awake for Ramadan might have helped save lives after noticing the horrific blaze at Grenfell Tower.Residents have told of how they didn't hear alarms as the fire swept through the 24-storey tower block in West London. But they were instead alerted to the blaze by fellow residents, some of whom may have been Muslim people