Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ മുഖ്യമന്ത്രിക്കും കേന്ദ്രത്തില്‍ പ്രധാനമന്ത്രിക്കും ജനകീയ പ്രശ്‌ന പരിഹാരം സാധിക്കുന്നില്ല: ഉമ്മന്‍ ചാണ്ടി

സാധാരണക്കാരായ ജനങ്ങള്‍ നേരിടുന്ന ഗുരതര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രി Pathanamthitta, News, Politics, Criticism, Congress, BJP, CPM, Kerala,
പത്തനംതിട്ട: (www.kvartha.com 29.06.2017) സാധാരണക്കാരായ ജനങ്ങള്‍ നേരിടുന്ന ഗുരതര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് ഗാന്ധിയും ഗാന്ധിസവുമാണ്. എന്നാല്‍, ഗാന്ധിയുടെ ഘാതകനെ മഹാനായി ഉയര്‍ത്തിക്കാട്ടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.

മോഡിയുടെ ഈ നിലപാട് ഇന്ത്യന്‍ ജനതയെ പുച്ഛിക്കുന്നതിനു തുല്യമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പോയ ഒരു വര്‍ഷം ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ പിണറായി സര്‍ക്കാരിനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Modi and Pinarayi total failure: Oommen chandy, Pathanamthitta, News, Politics, Criticism, Congress, BJP, CPM, Kerala.

ബിജെപിയും സിപിഎമ്മും രാഷ്ട്രീയ കൊലപാതകത്തില്‍ മത്സരിക്കുകയാണ്. യുഡിഎഫ് ഭരണകാലത്ത് ഇത്തരത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

Modi and Pinarayi total failure: Oommen chandy, Pathanamthitta, News, Politics, Criticism, Congress, BJP, CPM, Kerala.

ജി എസ് ടി സംബന്ധിച്ച് നിയമസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ ഓര്‍ഡിനന്‍സിറക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്. ജനങ്ങളുമായുള്ള ബന്ധമാണ് കോണ്‍ഗ്രസിന്റെ ശക്തി. പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തി ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുവാനാണ് കുടുംബ സംഗമങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. റാന്നി, പുല്ലാട്, കോഴഞ്ചേരി, തിരുവല്ല, ഏനാദിമംഗലം തുടങ്ങി ജില്ലയിലെ ആറ് കുടുംബ സംഗമങ്ങളില്‍ പങ്കെടുത്താണ് ഉമ്മന്‍ ചാണ്ടി മടങ്ങിയത്.

Also Read:

എറണാകുളത്തുനിന്ന് മോഷ്ടിച്ചുകടത്തിയ കാര്‍ അപകടത്തില്‍പെട്ടു; പ്രതി മുങ്ങി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Modi and Pinarayi total failure: Oommen chandy, Pathanamthitta, News, Politics, Criticism, Congress, BJP, CPM, Kerala.