Follow KVARTHA on Google news Follow Us!
ad

ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-17 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-17 വിജയകരമായി വിക്ഷേപിച്ചു. ഏരിയന്‍ 5 വിഎ-238 റോക്കറ്റാണ് ജിസാറ്റ്‌-17നെയും കൊണ്ട് കുതിച്ചുയർന്നത്. ഫ്രഞ്ച് ഗയാനയില്‍ നിന്ന് പുലര്‍ച്ചെ രണ്ടുമണിയോടുക്കൂടിയാണ് 3477 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്. ഈ മാസം ഐഎസ്‌ആര്‍ഒ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് ജിസാറ്റ് 17. India, ISRO, Satelite, France, Launch, Successful, Orbit, Rocket, Communication, News
ബംഗളൂരു: (www.kvartha.com 29.06.2017) ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-17 വിജയകരമായി വിക്ഷേപിച്ചു. ഏരിയന്‍ 5 വി എ-238 റോക്കറ്റാണ് ജിസാറ്റ്‌-17നെയും കൊണ്ട് കുതിച്ചുയർന്നത്. ഫ്രഞ്ച് ഗയാനയില്‍ നിന്ന് പുലര്‍ച്ചെ രണ്ടു മണിയോടു കൂടിയാണ് 3477 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്. ഈ മാസം ഐ എസ്‌ ആര്‍ ഒ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് ജിസാറ്റ് 17.

India, ISRO, Satelite, France, Launch, Successful, Orbit, Rocket, Communication, News.

ഭ്രമണപഥത്തിലെത്തുന്നതോടെ ഹാസ്സനിലെ ഐ എസ്‌ ആര്‍ ഒ യൂണിറ്റ് ജിസാറ്റ്-17ന്റെ നിയന്ത്രണം ഏറ്റെടുക്കും. 15 വര്‍ഷം ആയുസാണ് ഈ ഉപഗ്രഹത്തിനു കണക്കാക്കുന്നത്. ഉപഗ്രഹം പ്രധാനമായും ആശയവിനിമയ സേവനം മുന്‍നിര്‍ത്തിയുള്ളതും കാലാവസ്ഥാ വിവരങ്ങള്‍ ലഭിക്കുന്നതിനുമാണ് വിക്ഷേപിച്ചിരിക്കുന്നത്.
 
 India, ISRO, Satelite, France, Launch, Successful, Orbit, Rocket, Communication, News

ജിസാറ്റ്-17 വിക്ഷേപിച്ചതോടുകൂടി ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഐ എസ്‌ ആര്‍ ഒയുടേതായി 17 ഉപഗ്രഹങ്ങളായി. ഭാരമേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനാണ് ഐ എസ്‌ ആര്‍ ഒ ഏരിയന്‍ 5 റോക്കറ്റിനെ ആശ്രയിക്കുന്നത്.

Summary: Indian Space Research Organisation (ISRO)’s latest communication satellite GSAT-17 was Thursday successfully launched around 2.00 am by a heavy duty rocket of Arianespace from the spaceport of Kourou in French Guiana.

Keywords: India, ISRO, Satelite, France, Launch, Successful, Orbit, Rocket, Communication, News.