Follow KVARTHA on Google news Follow Us!
ad

ജി എസ് ടി നെറ്റ് വർക്ക്; നികുതിദായകരുടെ സംശയങ്ങൾക്ക് വിട

ചരക്ക്- സേവന നികുതിയുമായി ബന്ധപ്പെട്ട നികുതിദായകരുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ ജി എസ് ടി കൗൺസിൽ രണ്ട് ഹെല്പ് ലൈനുകൾ ആരംഭിക്കുന്നു. ജി എസ് ടി നെറ്റവർക്കിന്റെ കീഴിലാണ് ഹെൽപ്പ് ലൈനുകൾ പ്രവർത്തിക്കുക. ജൂലൈ ഒന്നു മുതല്‍ ജി.എസ്.ടി. National, India, GST, Tax&Savings, Website, Online Registration, Phone call, Central Government, News
ന്യൂഡല്‍ഹി: (www.kvartha.com 23.06.2017) ചരക്ക്- സേവന നികുതിയുമായി ബന്ധപ്പെട്ട നികുതിദായകരുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ ജി എസ് ടി കൗൺസിൽ രണ്ട് ഹെൽപ് ലൈനുകൾ ആരംഭിക്കുന്നു. ജി എസ് ടി നെറ്റ് വർക്കിന്റെ കീഴിലാണ് ഹെൽപ്പ് ലൈനുകൾ പ്രവർത്തിക്കുക. ജൂലൈ ഒന്നു മുതല്‍ ജി എസ് ടി നടപ്പാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഹെൽപ് ലൈനുകൾ ആരംഭിക്കാൻ പദ്ധതിയിട്ടത്. ഞായറാഴ്ച മുതല്‍ ഹെൽപ് ലൈനുകൾ പ്രവര്‍ത്തനം ആരംഭിക്കും.

ജി എസ് ടി നെറ്റ്‌ വർക്ക് നികുതിയുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ കാര്യങ്ങളും കൈകാര്യം ചെയ്യുന്നു. ജി എസ് ടിയെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാൻ കോൾ സെന്ററുകളും പ്രവർത്തനമാരംഭിക്കും. 0120-4888999 ആണ് ജി എസ് ടി കോള്‍ സെന്റര്‍ നമ്പർ. കോള്‍ സെന്ററുകള്‍ തുടങ്ങുന്നതിന് പ്രമുഖ ഐ ടി സ്ഥാപനങ്ങളായ ഇന്‍ഫോസിസും ടെക്ക് മഹീന്ദ്രയും ജി എസ് ടി ൽ ധാരണയായിട്ടുണ്ട്. നിലവില്‍ 200 പ്രഫഷണലുകളായിരിക്കും കോള്‍ സെന്ററിലുണ്ടാകുക. നികുതിയുമായി ബന്ധപ്പെട്ട കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് 0124-4479900 എന്നൊരു ഹെല്‍പ് ലൈനും തുറന്നിട്ടുണ്ട്.

National, India, GST, Tax&Savings, Website, Online Registration, Phone call, Central Government, News

ഒരു സെക്കൻഡിന് 60,000 ഉപയോക്താക്കളെ കൈകാര്യം ചെയ്യാൻ സിസ്റ്റത്തിന് കഴിയുമെന്ന് ജി എസ് ടി  നെറ്റ് വർക്ക് ചെയർമാൻ നവീൻ കുമാർ പറയുന്നു. 90 ലക്ഷം ഉപയോക്താക്കൾ, ഒരു സെക്കന്റിൽ 1.2 ലക്ഷം ഇടപാടുകൾ, പ്രതിമാസം 320 കോടി ഇടപാടുകൾ, 60,000 നികുതി ഉദ്യോഗസ്ഥർ. ഇതാണ് നിലവിലെ ഇന്ത്യൻ നികുതി സമ്പ്രദായം. ഇതെല്ലം ഒരു ചെറു വിരലിലേക്കായി ഒതുക്കാൻ രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്കാരത്തിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Summary: Nearly 90 lakh users; up to 1.2 lakh transactions per second; 320 crore transactions per month and just 60,000 tax officers. Those are just some of the mind-boggling numbers that define the coming launch of GST on July 1.

Keywords: National, India, GST, Tax&Savings, Website, Online Registration, Phone call, Central Government, News