Follow KVARTHA on Google news Follow Us!
ad

ഗവി നിവാസികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനം

ഗവി ഭൂസമരസമിതിയുടെ പ്രക്ഷോഭങ്ങള്‍ക്ക് ഫലം കണ്ടു. ഗവി നിവാസികളായ തോട്ടം തൊഴിലാളികള്‍ക്കും വനവാസികള്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാPathanamthitta, Kerala, News, Government will give caste certificate for Gavi residents
പത്തനംതിട്ട: (www.kvartha.com 23.06.2017) ഗവി ഭൂസമരസമിതിയുടെ പ്രക്ഷോഭങ്ങള്‍ക്ക് ഫലം കണ്ടു. ഗവി നിവാസികളായ തോട്ടം തൊഴിലാളികള്‍ക്കും വനവാസികള്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനെ സ്വാഗതം ചെയ്യുന്നതായി സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ശ്രീലങ്കയില്‍ നിന്നും 1974 മുതല്‍ കുടിയേറിപ്പാര്‍ത്ത അഭയാര്‍ത്ഥി സമൂഹത്തിന് നിഷേധിക്കപ്പെട്ട നീതിയാണ് സമരത്തിലൂടെ നേടിയെടുക്കുവാന്‍ സാധിച്ചത്. സ്‌കോളര്‍ഷിപ്പ് അടക്കമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഇതിലൂടെ ഗവിയിലെ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകും. ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ തോട്ടത്തില്‍ പണിയെടുക്കുന്ന മുന്നൂറോളം തൊഴിലാളി കുടുംബങ്ങളാണ് ഇവിടെയുള്ളത്. ബിജെപിയടക്കമുള്ള രാഷ്ട്രീയ കക്ഷികളുടേയും മനുഷ്യാവകാശ കമ്മീഷന്റെയും ഇടപെടലുകളാണ് സമരസമിതി ഉന്നയിച്ച ചില ആവശ്യങ്ങളെങ്കിലും നേടിയെടുക്കുവാന്‍ സാധിച്ചത്.

ഗവിയിലെ വനവാസികള്‍ ഉള്‍പ്പെടെയുള്ള മുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്കുവേണ്ടിയുള്ള അപേക്ഷയിന്മേല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. ഒരു സെന്റ് ഭൂമിപോലും സ്വന്തമായി ഇല്ലാത്തവരാണ് ഇവര്‍. ഗവിയിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നും ഗവിയിലെ നിലവിലുള്ള സ്‌കൂളുകള്‍ അപ്ഗ്രേഡ് ചെയ്യണമെന്നും ഗവി നിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണം നീക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സമരസമിതി മുന്നോട്ടുവച്ചിട്ടുണ്ട്.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ നാലിന് വള്ളക്കടവ് കെഎഫ്ഡിസിയുടെ ചെക്ക് പോസ്റ്റ് ഉപരോധിക്കുമെന്നും ഗവി ഭൂമി സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ ഷാജി ആര്‍.നായര്‍, കണ്‍വീനര്‍മാരായ കെ.കെ. ബാബു, പി.ആര്‍. ഷാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pathanamthitta, Kerala, News, Government will give caste certificate for Gavi residents