Follow KVARTHA on Google news Follow Us!
ad

സൗദിയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന യാത്രയിൽ യുവതി പ്രസവിച്ചു; കുഞ്ഞിന് ജെറ്റ് എയർവേഴ്‌സിന്റെ കിടുക്കൻ ജന്മദിന സമ്മാനം

ദമാമിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന യാത്രയിൽ യുവതി പ്രസവിച്ചു. അസഹനീയമായ He is a born frequent flier -- a baby boy, born 35,000 feet above sea level on a Jet Airways plane
ദമാം: (www.kvartha.com 19.06.2017) ദമാമിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന യാത്രയിൽ യുവതി പ്രസവിച്ചു. അസഹനീയ വേദന വന്ന സ്ത്രീ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ പ്രസവിക്കുകയായിരുന്നു. എന്നാൽ ഇത് കുഞ്ഞിന് ഭാഗ്യമായെന്ന് വേണം കരുതാൻ. കാരണം കുഞ്ഞിന് ജന്മദിന സമ്മാനമായി ആജീവനനന്തം സൗജന്യമായി യാത്ര അനുവദിച്ചിരിക്കുകയാണ് ജെറ്റ് എയർവേഴ്‍സ്.

ഞായറാഴ്ച അർദ്ധ രാത്രി രണ്ടരയോടെ ദമാമിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് യുവതി പ്രസവിച്ചത്. ജെറ്റ് എയർവേഴ്സിന്റെ 9 ഡബ്ള്യു 569 വിമാനം ഭൂമിയിൽ നിന്നും 35,000 അടി ഉയരത്തിൽ പറക്കുമ്പോൾ യുവതിക്ക് പ്രസവ വേദന വരികയായിരുന്നു. ഉടൻ തന്നെ ജീവനക്കാർ മെഡിക്കൽ എമർജൻസിയുണ്ടെന്ന് അനൗൺസ് ചെയ്യുകയും വിമാനം മുംബൈയിലേക്ക് ലാൻഡ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.

He is a born frequent flier -- a baby boy, born 35,000 feet above sea level on a Jet Airways plane from Saudi Arabia to India on Sunday, has received a free lifetime pass from the airline as his first birthday gift

എന്നാൽ വേദന കൂടുകയും വിമാനത്തിലുണ്ടായിരുന്ന വിൽസൺ എന്ന യുവാവിന്റെയും ജീവനക്കാരികളുടെയും സഹായത്താൽ യുവതി വിമാനത്തിൽ വെച്ച് തന്നെ പ്രസവിക്കുകയുമായിരുന്നു. മുംബൈയിലിറക്കിയ വിമാനത്തിൽ നിന്ന് മാതാവിനെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. തുടർന്നായിരുന്നു ജെറ്റ് എയർവേഴ്സ്  ജന്മദിന സമ്മാനം പ്രഖ്യാപിച്ചത്. മുംബൈയിൽ നിന്നും 90 മിനിട്ടുകൾക്ക് ശേഷം വിമാനം കൊച്ചിയിലേക്ക് പറന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: He is a born frequent flier -- a baby boy, born 35,000 feet above sea level on a Jet Airways plane from Saudi Arabia to India on Sunday, has received a free lifetime pass from the airline as his first birthday gift