Follow KVARTHA on Google news Follow Us!
ad

മര്‍ദ്ദനത്തിനിടയില്‍ സുഹൃത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെടുത്തിയ യുവതിക്ക് 6 മാസം തടവ്

ദുബൈ: (www.kvartha.com 22.06.2017) ഫ്‌ലാറ്റില്‍ താമസിക്കുന്ന യുവതിയെ ശാരീരികമായി മര്‍ദ്ദിച്ച് കാഴ്ച ഭാഗീകമായി നഷ്ടപ്പെടുത്തിയ സംഭവത്തില്‍ ട്യൂണീഷ്യന്‍ യുവതിക്ക് ആറ് മാസം തടവ്. ശിGulf, UAE, Dubai
ദുബൈ: (www.kvartha.com 22.06.2017) ഫ്‌ലാറ്റില്‍ താമസിക്കുന്ന യുവതിയെ ശാരീരികമായി മര്‍ദ്ദിച്ച് കാഴ്ച ഭാഗീകമായി നഷ്ടപ്പെടുത്തിയ സംഭവത്തില്‍ ട്യൂണീഷ്യന്‍ യുവതിക്ക് ആറ് മാസം തടവ്. ശിക്ഷാകാലയളവ് പൂര്‍ത്തിയായാല്‍ പ്രതിയെ നാടുകടത്താനും ഉത്തരവുണ്ട്.

34കാരിയായ പ്രതിയെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അല്‍ മുറഖബത് പോലീസ് സ്റ്റേഷനിലായിരുന്നു യുവതി പരാതി നല്‍കിയത്.

Gulf, UAE, Dubai

വേറേയും പെണ്‍കുട്ടികള്‍ ഫ്‌ലാറ്റില്‍ താമസിക്കുന്നുണ്ടായി. അര്‍ദ്ധരാത്രിയോടെയാണ് പ്രതിയും ആക്രമണത്തിനിരയായ യുവതിയും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇത് ഒടുവില്‍ മര്‍ദ്ദനത്തിലേയ്ക്ക് എത്തുകയായിരുന്നു. മര്‍ദ്ദനത്തില്‍ യുവതിക്ക് 20 ശതമാനത്തോളം കാഴ്ച നഷ്ടമാവുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A Tunisian woman, accused of physically assaulting her flatmate and causing her partial eyesight loss, has been sentenced to six months in jail. She will be deported after she serves her jail term.

Keywords: Gulf, UAE, Dubai