Follow KVARTHA on Google news Follow Us!
ad

അഴിമതിക്കാരെ സംരക്ഷിക്കാന്‍ തലസ്ഥാന നഗരസഭയില്‍ ബിജെപിക്ക് യുഡിഎഫ് പിന്തുണ? ഇത് 2019ന്റെ മുന്നോടിയോ?

തലസ്ഥാന നഗരസഭയിലെ നികുതികാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഉപയോഗിച്ച് ബിജെപി ജില്ലാ നേതൃത്വം അഴിമതി ചെയ്തുവെന്ന ആരോപണം നിലനില്‍ക്കെ യുഡിഎഫ് ബിജെപിക്ക് നKerala, Thiruvananthapuram, News, BJP, UDF, Municipality, Congress, Corruption, Politics, Election, CPM, V Muralidharan, LDF, Loksabha Election, BJP, UDF tie up in Thiruvananthapuram corporation moots controversy in Congress
തിരുവനന്തപുരം: (www.kvartha.com 24.06.2017) തലസ്ഥാന നഗരസഭയിലെ നികുതികാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഉപയോഗിച്ച് ബിജെപി ജില്ലാ നേതൃത്വം അഴിമതി ചെയ്തുവെന്ന ആരോപണം നിലനില്‍ക്കെ യുഡിഎഫ് ബിജെപിക്ക് നല്‍കിയ പിന്തുണ പുകയുന്നു. അഴിമതിക്ക് ഇടയാക്കിയതെന്നു കരുതുന്ന ഉത്തരവിട്ട ഉദ്യോഗസ്ഥനെ കോര്‍പ്പറേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് യുഡിഎഫും ആവശ്യപ്പെട്ടതാണ് വിവാദമായിരിക്കുന്നത്.

Kerala, Thiruvananthapuram, News, BJP, UDF, Municipality, Congress, Corruption, Politics, Election, CPM, V Muralidharan, LDF, Loksabha Election, BJP, UDF tie up in Thiruvananthapuram corporation moots controversy in Congress


കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നം പുകയുകയാണ്. ബിജെപിയിലേക്ക് പോകുമെന്നു വരെ ഇടക്കാലത്ത് അഭ്യൂഹത്തിനിടയാക്കിയ മുന്‍ കോണ്‍ഗ്രസ് മന്ത്രിയാണ് ഈ സൗഹൃദത്തിലെ ഇടനിലക്കാരനെന്നാണ് സൂചന. കോണ്‍ഗ്രസിലെ മറുവിഭാഗം ഇത് ആയുധമാക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍ അപ്രതീക്ഷിതമായി യുഡിഎഫും ബിജെപിയും കൈകോര്‍ത്തതോടെ അഴിമതി ആരോപണ വിധേയനെതിരായ സസ്‌പെന്‍ഷന്‍ റദ്ദാക്കേണ്ടി വന്നു. സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് അഭിപ്രായമുള്ളവര്‍ എണീറ്റ് നില്‍ക്കാന്‍ മേയര്‍ വി കെ പ്രശാന്ത് ആവശ്യപ്പെട്ടപ്പോള്‍ ബിജെപി, യുഡിഎഫ് അംഗങ്ങള്‍ ഒന്നിച്ച് എണീറ്റ് നില്‍ക്കുകയായിരുന്നു. സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അംഗ ബലത്തിന്റെ കാര്യത്തില്‍ ബിജെപി രണ്ടാമതും യുഡിഎഫ് മൂന്നാമതുമാണ്.

ടെക്‌നോപാര്‍ക്കിലെ തേജസ്വനി എന്ന കെട്ടിടത്തിന് നികുതി ഇളവ് ചെയ്തു കൊടുത്ത വകയില്‍ കോര്‍പ്പറേഷന് നാല് കോടിയിലധികം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. നികുതികാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ബിജെപി അംഗത്തിനാണ്. ഈ ഇടപാടില്‍ ബിജെപി ജില്ലാ നേതൃത്വം കൂടി ഉള്‍പ്പെട്ട വന്‍ അഴിമതി നടന്നുവെന്ന ആരോപണം ബിജിപിക്കുള്ളില്‍ വന്‍ ചേരിതിരിവിന് ഇടയാക്കിയിരിക്കെയാണ് ബിജെപിയുമായി യുഡിഎഫ് കൈകോര്‍ത്തത്.

തേജസ്വനിയുമായി ബന്ധപ്പെട്ട അഴിമതി ബിജെപിയിലെ വി മുരളീധരന്‍ വിഭാഗം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. അതിന്റെ പേരില്‍ വലിയ പോരാണ് നടക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലുള്‍പ്പെടെ തലസ്ഥാനത്ത് ഉണ്ടായേക്കാവുന്ന ബിജെപി, യുഡിഎഫ് കൂട്ടുകെട്ടിന്റെ വ്യക്തമായ സൂചന നല്‍കുന്നതാണ് നഗരസഭയിലെ കൂട്ടുകെട്ട് എന്നാണ് സിപിഎം ആരോപിക്കുന്നത്.

വി മുരളീധരനാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്തുനിന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കുന്നത്. ഇത് മാസങ്ങള്‍ക്കു മുമ്പേ ധാരണയായതാണ്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം വെട്ടാനാണ് ബിജെപി ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. അഥവാ മുരളീധരന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അട്ടിമറി ഉണ്ടാകുമെന്ന സൂചനയും ശക്തമാണ്.

Keywords: Kerala, Thiruvananthapuram, News, BJP, UDF, Municipality, Congress, Corruption, Politics, Election, CPM, V Muralidharan, LDF, Loksabha Election, BJP, UDF tie up in Thiruvananthapuram corporation moots controversy in Congress