Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ 1.3 ബില്യണ്‍ ദിര്‍ഹത്തിന്റെ കാര്‍ അഴിമതി; 54 പേര്‍ അറസ്റ്റില്‍

അബൂദാബി: (www.kvartha.com 22.06.2017) കോടികളുടെ തട്ടിപ്പ് നടന്ന കാര്‍ അഴിമതിയില്‍ ഇതുവരെ അന്‍പതിലേറെ പേര്‍ അറസ്റ്റിലായി. 3,700 പേര്‍ ഈ അഴിമതിക്കിരയായെന്നാണ് റിപോര്‍ട്ട്. Gulf, UAE, Scam
അബൂദാബി: (www.kvartha.com 22.06.2017) കോടികളുടെ തട്ടിപ്പ് നടന്ന കാര്‍ അഴിമതിയില്‍ ഇതുവരെ അന്‍പതിലേറെ പേര്‍ അറസ്റ്റിലായി. 3,700 പേര്‍ ഈ അഴിമതിക്കിരയായെന്നാണ് റിപോര്‍ട്ട്. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

വഞ്ചന, അനധികൃത പണമിടപാട്, ലൈസന്‍സില്ലാതെ വിവിധ ജോലികള്‍ ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് 54 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Gulf, UAE, Scam

2017 മാര്‍ച്ചിലാണ് അബൂദാബി പോലീസ് കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ച് ദിവസത്തിനിടയില്‍ നാനൂറോളം പേര്‍ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയായിരുന്നു ഇത്.

പ്രധാന വാദികളുടെ ഏജന്റായി ജോലി ചെയ്തിരുന്നവരാണ് കേസില്‍ അകപ്പെട്ടിരിക്കുന്ന പ്രതികളില്‍ ഭൂരിഭാഗവും. കാര്‍ ഡീലര്‍മാരായി ചമഞ്ഞ് മൂന്ന് പേര്‍ കാറുകള്‍ വില്പന നടത്തുകയായിരുന്നു. കാര്‍ വാങ്ങിവരില്‍ നിന്നും ഇവര്‍ വന്‍ തുക ഈടാക്കിയെന്നാണ് സൂചന. ഇവരുടെ വീടുകളില്‍ നിന്നും കാര്‍ ഷോറൂമില്‍ നിന്നും 53 മില്യണ്‍ ദിര്‍ഹം പോലീസ് കണ്ടെടുത്തിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 100 മില്യണ്‍ ദിര്‍ഹം മരവിപ്പിച്ചതായി പ്രോസിക്യൂട്ടര്‍ അറിയിച്ചു.

ലൈസന്‍സില്ലാതെ ബിസിനസ് ചെയ്തുവെന്ന ഗുരുതര ആരോപണമാണ് പ്രതികള്‍ക്കെതിരെയുള്ളത്. 16 ഷോറൂമുകളില്‍ നിന്നായി 423 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. 3,700 ചെക്കുകളും പോലീസ് ഷോറൂമുകളില്‍ നിന്നും കണ്ടെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: More than 50 people who were arrested in connection with a car scam worth Dh1.3 billion, and which affected more than 3,700 people, have been referred to court.

Keywords: Gulf, UAE, Scam