Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം യുവതി മുറിച്ചുകളഞ്ഞു

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചുകളഞ്ഞു. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയാKerala, Thiruvananthapuram, News, Molestation attempt, Youth, Women, Police, Case, Injured, hospital, women cuts organ while attempting Molesting
തിരുവനന്തപുരം: (www.kvartha.com 20.05.2017) പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചുകളഞ്ഞു. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയാണ് ഹരിസ്വാമി എന്ന് പോലീസ് പറയുന്നു. ഗംഗാ ശാശ്വത സ്വാമിയെന്നാണ് ശ്രീഹരി അറിയപ്പെടുന്നത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമ പ്രകാരം കേസെടുത്തു.


തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ശല്യം ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്ന് 23 കാരിയായ യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഗംഗേശാനന്ദ തീര്‍ത്ഥപാദം വെള്ളിയാഴ്ച രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ ആണ് കത്തി ഉപയോഗിച്ച് ലിംഗം മുറിച്ചുകളഞ്ഞത്.

ലിംഗം ഛേദിക്കപ്പെട്ട് ഗുരുതരനിലയിലായ സ്വാമിയെ യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ആശുപത്രി അധികൃതര്‍ വിവരമറിയച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസിന്റെ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തുന്നതെന്നും പോലീസ് പറയുന്നു.

സ്വാമി ഇപ്പോള്‍ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ തുടരുകയാണ്. യുവതിക്കെതിരെ ഇതുവരെ പോലീസ് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആക്രമണത്തെ പ്രതിരോധിക്കാനാണ് ഇത് ചെയ്തതെന്നതിനാല്‍ യുവതിയക്കെതിരെ ഏത് വകുപ്പ് പ്രകാരം കേസെടുക്കണമെന്ന കാര്യത്തില്‍ പോലീസിന് ആശയക്കുഴപ്പമുണ്ട്. അത്‌കൊണ്ട് തന്നെ യുവതിക്കെതിരെ കേസെടുക്കില്ലെന്നാണ് സൂചന.

Keywords: Kerala, Thiruvananthapuram, News, Molestation attempt, Youth, Women, Police, Case, Injured, hospital, women cuts organ while attempting Molesting.