Follow KVARTHA on Google news Follow Us!
ad

ഗര്‍ഭിണിയാണെന്നറിഞ്ഞ സന്തോഷം പങ്കുവെച്ച് ആശുപത്രിയില്‍ നിന്നിറങ്ങിയ യുവതിക്ക് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ദാരുണാന്ത്യം

ഗര്‍ഭിണിയാണെന്നറിഞ്ഞ സന്തോഷം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം യുവതിക്ക് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ദാരുണാന്ത്യം. മൂവാറ്റുപുഴ മാലി ലൈറ്റ്‌നിംഗ്് വില്ലയില്‍ മുഹമ്മദ് അസ്ലമിന്റെ ഭാര്യ ഐഷത്ത് Kerala, Muvattupuzha, Ernakulam, News, Accident, Husband, Wife, Pregnant Woman, Dies, Aishath Raiha, Dead body, Muhammed Aslam, Auto Rickshaw, Wedding, Happy, Car, Pregnant women dies after accident
മൂവാറ്റുപുഴ: (www.kvartha.com 25.05.2017) ഗര്‍ഭിണിയാണെന്നറിഞ്ഞ സന്തോഷം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം യുവതിക്ക് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ദാരുണാന്ത്യം. മാലി ലൈറ്റ്‌നിംഗ്് വില്ലയില്‍ മുഹമ്മദ് അസ്ലമിന്റെ ഭാര്യ ഐഷത്ത് റൈഹ(25)യാണ് മരിച്ചത്. താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ സന്തോഷത്തോടെ ഭര്‍ത്താവിനും ബന്ധുവിനോടുമൊത്ത്് ആശുപത്രിയില്‍ നിന്നിറങ്ങി ഓട്ടോയില്‍ കയറുന്നതിനിടെയാണ് റൈഹയെ മരണം തട്ടിയെടുത്തത്. ബുധനാഴ്ച രാത്രി 12.50ഓടെയായിരുന്നു അപകടം

മൂന്നു മാസത്തെ ചികിത്സയ്‌ക്കൊടുവില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ സന്തോഷം ഭര്‍ത്താവുമായി പങ്കുവെച്ച് വീട്ടിലേയ്ക്ക് മടങ്ങാന്‍ ഓട്ടോയില്‍ കയറിയപ്പോഴാണ് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ ഐഷത്തിന്റെ ജീവന്‍ കവര്‍ന്നത്. ആശുപത്രിയുടെ മുന്നില്‍ വെച്ചു തന്നെയായിരുന്നു അപകടം. ഐഷത്തും മറ്റൊരു ബന്ധുവും ഓട്ടോയിലേയ്ക്ക് കയറി പിന്നാലെ അസ്ലം കയറാന്‍ പോകുന്നതിന് തൊട്ടു മുമ്പ് പാഞ്ഞെത്തിയ കാര്‍ ഓട്ടോയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ദൂരേക്ക് തെറിച്ചു.

Kerala, Muvattupuzha, Ernakulam, News, Accident, Husband, Wife, Pregnant Woman, Dies, Aishath Raiha, Dead body, Muhammed Aslam, Auto Rickshaw, Wedding, Happy, Car, Pregnant women dies after accident

സമീപത്തെ പോസ്റ്റിലിടിച്ചു നിന്ന കാറിനിടയില്‍പ്പെട്ട് ഓട്ടോ തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഐഷത്തിനെ ഉടന്‍ തന്നെ സബൈന്‍സ് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുവിനും, ഓട്ടോ ഡ്രൈവര്‍ക്കും കാര്‍ യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷമായിട്ടും കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന അസ്ലമും ഐഷത്തും കഴിഞ്ഞ മൂന്നു മാസമായി സബൈന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ഐഷത്ത് ഗര്‍ഭിണിയാണെന്ന സന്തോഷം അറിഞ്ഞത്. കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്നതിന്റെ സന്തോഷം പങ്കുവെക്കാന്‍ വാങ്ങിയ മധുര പലഹാരങ്ങളും മറ്റും സംഭവത്തിന് സാക്ഷിയായി ചിതറിക്കിടക്കുന്നു.

Keywords: Kerala, Muvattupuzha, Ernakulam, News, Accident, Husband, Wife, Pregnant Woman, Dies, Aishath Raiha, Dead body, Muhammed Aslam, Auto Rickshaw, Wedding, Happy, Car, Pregnant women dies after accident