Follow KVARTHA on Google news Follow Us!
ad

അഭിനയിക്കാന്‍ കിടന്നു കൊടുത്തോയെന്നു സുരഭിയോടു ചോദിച്ചവന്റെ കണ്ണില്‍ നിന്നു പറന്നത് പൊന്നീച്ച

ദേശീയ അവാര്‍ഡിന്റെ തിളക്കത്തില്‍ എല്ലായിടത്തു നിന്നും അഭിനന്ദനങ്ങളും അവസരങ്ങളും Kochi, Media, News, Study, Cinema, Entertainment, Kerala,
കൊച്ചി: (www.kvartha.com 19.05.2017) ദേശീയ അവാര്‍ഡിന്റെ തിളക്കത്തില്‍ എല്ലായിടത്തു നിന്നും അഭിനന്ദനങ്ങളും അവസരങ്ങളും വരുമ്പോഴും അത്ര സുഖകരമല്ലാത്ത അനുഭവങ്ങളിലൂടെ കടന്നു പോയതിന്റെ ഓര്‍മ്മകളുമുണ്ട് നടി സുരഭിക്ക്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് താരം പറഞ്ഞത്. ഗുല്‍മോഹര്‍ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞ സമയം, യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുകയാണന്ന്. ഒരു ദിവസം പഠിച്ചു പോയൊരു സീനിയര്‍ പയ്യന്‍ സംസാരിക്കാനെത്തി.

സിനിമയുടെ ഓരോ വിശേഷങ്ങള്‍ ചോദിച്ച് അവസാനം ഒരു ചോദ്യം, ഗുല്‍മോഹറില്‍ അഭിനയിക്കാന്‍ നീ എത്ര പേര്‍ക്ക് കിടന്ന് കൊടുത്തു?. ഉടന്‍ തന്നെ അവന് ഒരെണ്ണം പൊട്ടിച്ചു, കറങ്ങി വന്നപ്പോള്‍ ഒന്നുകൂടി കൊടുത്തു. ഞാനൊരു സാധാരണ പെണ്ണാണ്, ആളുകള്‍ എങ്ങനെ ചോദ്യം എറിയുന്നോ അതുപോലെ തിരിച്ചു കൊടുക്കുകയും ചെയ്യുന്ന ഒരാള്‍ മാത്രമെന്ന് സുരഭി പറയുന്നു.

അഭിനയിക്കുന്ന സിനിമാക്കാരുമായി ബന്ധമുണ്ടാക്കുകയോ, അവരുടെ നമ്പര്‍ വാങ്ങി ചേട്ടാ അടുത്ത സിനിമയ്ക്ക് വിളിക്കണേ എന്നോ, ഹാപ്പി വിഷു എന്നു പറയാനോ നില്‍ക്കാറില്ലെന്നും സുരഭി പറഞ്ഞു. സമൂഹത്തില്‍ പൊതുവേ ഉള്ള ചില ആണുങ്ങളുടെ സ്വഭാവമുള്ളവര്‍ സിനിമയിലും കാണും അല്ലാതെ സിനിമാക്കാര്‍ എല്ലാം ചീത്തയാണെന്ന് ചിന്തിക്കരുത്. അതിനെ അതിന്റേതായ രീതിയില്‍ കൈകാര്യം ചെയ്താല്‍ മതി. തൊണ്ണുറ് ശതമാനവും ആണ്‍ സുഹൃത്തുക്കളാണുള്ളതെന്നും സുരഭി പറഞ്ഞു.

National Award Winning actress Surabhi Lakshmi says about her experience, Kochi, Media, News, Study, Cinema, Entertainment, Kerala.

സമാനമായ മറ്റൊരു സംഭവം ഇതിനു മുന്‍പ് സുരഭി വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു നടിയുടെ അര്‍ദ്ധ നഗ്‌ന ചിത്രം കാണിച്ച് സുരഭിക്കും ഇതു പോലെ ആകണ്ടേ എന്നായിരുന്നു ഒരു സംവിധായകന്റെ ചോദ്യം. നിങ്ങളുടെ 18 വയസുള്ള മകള്‍ക്ക് എന്നേക്കാള്‍ ശരീര പുഷ്ടിയുണ്ട് അവളിതിന് ചേരുമെന്ന് പറഞ്ഞായിരുന്നു അയാളുടെ വായടപ്പിച്ചത്.

Also Read:
വ്യാപാരിയെ കടയില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ നാലുപ്രതികളെയും തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: National Award Winning actress Surabhi Lakshmi says about her experience, Kochi, Media, News, Study, Cinema, Entertainment, Kerala.