Follow KVARTHA on Google news Follow Us!
ad

ഇസ്രാഈൽ സന്ദർശനത്തിനിടെ ഭാര്യയുടെ കൈ പിടിക്കാൻ ശ്രമിച്ച ട്രംപിന്റെ കൈ തട്ടി മാറ്റുന്ന മെലാനിയാ ട്രംപിന്റെ വീഡിയോ മാധ്യമങ്ങൾ ഏറ്റെടുത്തപ്പോൾ

ഇസ്രാഈൽ സന്ദർശനത്തിനിടെ ഭാര്യയുടെ കൈ പിടിക്കാൻ ശ്രമിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് President Trump seems to have caused some unrest at home while on his quest to bring peace to the Middle East
ജറുസലേം: (www.kvartha.com 23.05.2017) ഇസ്രാഈൽ സന്ദർശനത്തിനിടെ ഭാര്യയുടെ കൈ പിടിക്കാൻ ശ്രമിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കൈ തട്ടി മാറ്റുന്ന മെലാനിയാ ട്രംപിന്റെ വീഡിയോ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നു.

ബെന്‍ ഗുറിയോന്‍ വിമാനത്താവളത്തില്‍ എത്തിയ ട്രംപിനെയും ഭാര്യയേയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവും ഭാര്യ സാറയും ചേര്‍ന്ന് സ്വീകരിച്ചു. പിന്നീട് ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോഴാണ് മെലാനിയയുടെ കൈപിടിച്ച് ഒപ്പം ചേര്‍ക്കാന്‍ ട്രംപ് ശ്രമിച്ചത്. എന്നാല്‍ മെലാനിയ കൈ തട്ടിമാറ്റുകയായിരുന്നു. ഇത് ക്യാമറക്കണ്ണുകളിലൂടെ ലോകം മുഴുവനായി കണ്ടു. ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും അതിന്റെ ദൃശ്യങ്ങള്‍ പരന്നിരിക്കുകയാണ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടേയും ഭാര്യ മിഷേലിന്റേയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ട്രംപിനെ ട്രോളാന്‍ സോഷ്യല്‍മീഡിയ കണ്ടെത്തിയിരിക്കുന്നത്.


അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കാനായി തീരുമാനിച്ച ട്രംപ് ആദ്യമായി സന്ദർശിച്ചത് സൗദി അറേബ്യയായിരുന്നു. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ ട്രംപ് തിങ്കളാഴ്ചയാണ് ഇസ്രാലിലേക്ക് തിരിച്ചത്.

Summary: President Trump seems to have caused some unrest at home while on his quest to bring peace to the Middle East. Video of President Trump touching down in Tel Aviv on Monday shows the First Lady very clearly slapping at her husband when he tried to hold her hand at Ben Gurion Airport.