Follow KVARTHA on Google news Follow Us!
ad

മുൻ ക്യാപ്റ്റൻമാർ തൻറെ കഴിവുകളെ അവഗണിച്ചുവെന്ന് ഉനാദ്കത്ത്

Jaydev Unadkat Blames His Past Indian Captains For His Bad Formമുൻ ക്യാപ്റ്റൻമാർ തൻറെ കഴിവുകളെ അവഗണിച്ചുവെന്ന് ഉനാദ്കത്ത്
മുംബൈ: (www.kvartha.com 23.05.2017)ഐ പി എൽ പത്താം സീസണിൽ എല്ലാവരെയും ഞെട്ടിച്ച ടീമാണ് റൈസിംഗ് പൂനെ സൂപ്പർ ജൈൻറ്സ്. ഫൈനൽവരെ മുന്നേറി, പൊരുതി വീണ പൂനെയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു ജയദേവ് ഉനാദ്കത്ത് എന്ന പേസർ. 30 ലക്ഷം രൂപമാത്രം നൽകി പൂനെ സ്വന്തമാക്കിയ ബൗളർ ഈ സീസണിൽ വീഴ്ത്തിയത് 22 വിക്കറ്റ്. വിക്കറ്റ് വേട്ടയിലെ രണ്ടാമൻ.

എല്ലാവരും ചോദിക്കുന്നത് ജയദേവ് ഇതുവരെ എവിടെയായിരുന്നു എന്നാണ്. ഇതിന് ഇടംകൈയൻ പേസർക്ക് കൃത്യമായ മറുപടിയുണ്ട്. ഞാനിവിടെ തന്നെയുണ്ടായിരുന്നു. പക്ഷേ, എൻറെ മുൻ ക്യാപ്റ്റൻമാർ വേണ്ടത്ര അവസരം തന്നില്ല. ക്യാപ്റ്റന്റെ പിന്തുണയില്ലാതെ ഒരു ബൗളർക്കും മികവ് പുലർത്താനാവില്ല-ജയദേവ് പറഞ്ഞു.

2010 മുതൽ രണ്ടുവർഷം ജയദേവ് കൊൽക്കത്തയുടെ താരമായിരുന്നു. അടുത്ത വർഷം ബംഗളൂരിൽ. 2014ൽ രണ്ടരക്കോടിക്ക് ഡൽഹിയിലെത്തി.  വീണ്ടും ഒന്നരക്കോടിക്ക് കൊൽക്കത്തയിൽ. ഇക്കൊല്ലം പൂനെയിൽ എത്തിയത് വെറും 30 ലക്ഷത്തിനും. ഇത്രയും കാലമില്ലാത്ത മികവല്ല, താൻ ഇക്കുറി പുറത്തെടുത്തതെന്നും, വേണ്ടത്ര അവസരം കിട്ടാ
തിരുന്നതാണ് തിരിച്ചടിയായതെന്നും ജയദേവ് പറയുന്നു.


സ്മിത്തും ധോണിയും എൻറെ കഴിവ് മനസ്സിലാക്കി. അവസരം തന്നു.  എൻറെ ബൗളിംഗിന് അനുസരിച്ച് ഫീൽഡ് ഒരുക്കി. ഇതാണ് ഇത്തവണ എനിക്ക് കൂടുതൽ വിക്കറ്റ് കിട്ടാൻ കാരണം. മാത്രല്ല, സ്വതന്ത്രമായി പന്തെറിയാനും ബൌളിംഗിൽ മാത്രം ശ്രദ്ധിക്കാനും എനിക്ക് അവസരം നൽകുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY:The 10th season of the Indian T20 League witnessed the Pune team fighting against all odds and storming into the finals. And the player that emerged the most victorious was the Gujarat lad, Jaydev Unadkat.