Follow KVARTHA on Google news Follow Us!
ad

സാക്കിര്‍ നായിക്കിന് സൗദി പൗരത്വം; ഇടപെട്ടത് സല്‍മാന്‍ രാജാവ് നേരിട്ട്

സാക്കിര്‍ നായിക്കിന് സല്‍മാന്‍ രാജാവ് സൗദി പൗരത്വം നല്‍കി. സല്‍മാന്‍ രാജാവ് നേരിട്ട് ഇടപെട്ടാണ് ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് India, National, World, News, Saudi Arabia, King, Terror Attack, Case, NIA, Police, Interpol, Indian Islamic preacher Sakir Naik granted Saudi citizenship
ജിദ്ദ: (www.kvarth.com 20.05.2017) സാക്കിര്‍ നായിക്കിന് സൗദി പൗരത്വം നല്‍കി. സല്‍മാന്‍ രാജാവ് നേരിട്ട് ഇടപെട്ടാണ് ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് സൗദി പൗരത്വം നല്‍കിയത്. അന്താരാഷ്ട്ര പോലിസ് ഓര്‍ഗനൈസേഷനും ഇന്റര്‍പോളും നായിക്കിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ അതില്‍ നിന്ന് സംരക്ഷിച്ചു നിര്‍ത്തുന്നതിനാണ് പൗരത്വം നല്‍കുന്നതിന് സൗദി രാജാവ് ഇടപെട്ടതെന്ന് സൗദി വൃത്തങ്ങള്‍ പറയുന്നു.

തീവ്രവാദ ബന്ധം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഇന്ത്യന്‍ കോടതി സാക്കിര്‍ നായിക്കിനെതിരേ രണ്ടാമതും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് മലേഷ്യയിലായിരുന്നു സാക്കിര്‍ നായിക്ക്. അഞ്ച് വര്‍ഷം മുമ്പാണ് മലേഷ്യന്‍ സര്‍ക്കാര്‍ നായിക്കിന് സ്ഥിരതാമസ അനുമതി നല്‍കിയത്.

India, National, World, News, Saudi Arabia, King, Terror Attack, Case, NIA, Police, Interpol, Indian Islamic preacher Sakir Naik granted Saudi citizenship.


ധാക്ക ടെറര്‍ അറ്റാക്കിന് നായിക്കിന്റെ പ്രസംഗം പ്രചോദനമായെന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. എന്നാല്‍ കഴിഞ്ഞ വഷം ഇന്ത്യ വിട്ട 51 കാരനായ നായിക്ക് പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചുവന്നില്ല. അതിനിടെ യു കെ, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാക്കിര്‍ നായിക്കിന് സൗദി പൗരത്വം നല്‍കാന്‍ സല്‍മാന്‍ രാജാവ് നേരിട്ട് ഇടപെട്ടത്.

സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി നേരത്തെ എന്‍ഐഎ ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പ്രമുഖ സൗദി മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല. നേരത്തെ ഇന്ത്യയില്‍ മതങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നായിക്കിനെതിരെ യു എ പി എ ചുമത്തിയിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ഭീകരവാദ ആരോപണങ്ങളെല്ലാം സാക്കിര്‍ നായിക്ക് തള്ളുകയായിരുന്നു.

Keywords: India, National, World, News, Saudi Arabia, King, Terror Attack, Case, NIA, Police, Interpol, Indian Islamic preacher Sakir Naik granted Saudi citizenship.