Follow KVARTHA on Google news Follow Us!
ad

ജോലി നൽകാമെന്ന് പറഞ്ഞ് യുവതിയെ ആറുപേർ ചേർന്ന് മാനഭംഗപ്പെടുത്തി

ജോലി വാഗ്ദാനം ചെയ്ത് 26കാരിയെ കൂട്ടമാനബംഗത്തിന് ഇരയാക്കി.Woman molested by six with job ruse in Gurugram
ഗുരുഗ്രാം: (www.kvartha.com 27.04.2017) ജോലി വാഗ്ദാനം ചെയ്ത് 26കാരിയെ കൂട്ടമാനബംഗത്തിന് ഇരയാക്കി. ഗുരുഗ്രാമിലെ ഒരു സ്വാകര്യ കമ്പനിയിൽ ഹൌസ് കീപ്പിംഗ് ജോലി ചെയ്യുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. സമീപ ഗ്രാമത്തിലെ ആറുപേരാണ് പ്രതികൾ. കുൽദീപ്, സാകേത് ശർമ, രാകേഷ്, ദീപക്, ജിതേന്ദ്ര, അമിത് കല്ലുറാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ആക്രമിക്കപ്പെട്ട യുവതിയുടെ പരിചയക്കാരനാണ് കല്ലുറാം. മെച്ചപ്പെട്ട ജോലി നൽകാമെന്നും അഭിമുഖത്തിന് എത്തണം എന്നുമാവശ്യപ്പെട്ടാണ് യുവതിയെ കല്ലുറാം സ്ഥലത്ത് എത്തിച്ചത്. തുടർന്ന് സുഹൃത്തുക്കളോടൊപ്പം യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത കമ്പനിയിലെ സൂപ്പർ വൈസറും പീഡനത്തിൽ പങ്കാളിയായി.

പുലർച്ചെ യുവതി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തി ഭർത്താവിനൊപ്പമാണ് പരാതി നൽകിയത്. മധ്യപ്രദേശിൽ നിന്നുള്ള യുവതിയും കുടുംബവും വാടകയ്ക്കാണ് നഗരത്തിൽ താമസിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: A 26-year-old house-keeping staff of a private company in Gurugram was allegedly lured by an acquaintance on the pretext of getting her a "better job" and molested through Tuesday night by six other people in a village near Bilaspur.