Follow KVARTHA on Google news Follow Us!
ad

നറുക്കെടുപ്പിലൂടെ ലഭിച്ച നാല് കോടി രൂപ പള്ളി ഇമാം തിരിച്ച് നൽകി

നാഷനൽ ബാങ്ക് ഒാഫ് ഒമാൻ അക്കൗണ്ട് ഉടമകൾക്കായി നടത്തിയ നറുക്കെടുപ്പിൽ സമ്മാനമായി The bank entered all customers with a minimum of RO1,000 in their account into the annual raffle
മസ്കത്ത്: (www.kvartha.com 20.04.2017) നാഷനൽ ബാങ്ക് ഒാഫ് ഒമാൻ അക്കൗണ്ട് ഉടമകൾക്കായി നടത്തിയ നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ച തുക പള്ളി ഇമാം തിരികെ നൽകി. സൊഹാറിലുള്ള പള്ളി ഇമാമായ ശൈഖ് അലി അല്‍ ഗെയ്തി (70) യാണ് സമ്മാനമായി ലഭിച്ച രണ്ടരലക്ഷം റിയാൽ (ഏതാണ്ട് നാലു കോടിയിലധികം ഇന്ത്യൻ രൂപ) വേണ്ടെന്ന് വെച്ചത്.

ആയിരം റിയാൽ നീക്കിയിരിപ്പുള്ള അക്കൗണ്ട് ഉടമകളെ ഉൾപ്പെടുത്തി ബാങ്ക് നടത്തിയ വാർഷിക നറുക്കെടുപ്പിലാണ് അൽ ഗെയ്തിക്ക് നറുക്ക് വീണത് എന്നാൽ സമ്പാദിക്കാത്ത പണം വാങ്ങുന്നത് ഭാഗ്യമല്ലെന്ന് പറഞ്ഞ് ഇമാം പണം നിരസിക്കുകയായിരുന്നു.

'ശരീഅത്ത് നിയമപ്രകാരം ഇത്തരത്തിൽ പണം വാങ്ങുന്നത് അനുവദനീയമല്ല. പണം സൂക്ഷിക്കാന്‍ സുരക്ഷിതമായൊരിടം എന്ന നിലക്കാണ് ബാങ്കില്‍ നിക്ഷേപിച്ചത്, അല്ലാതെ കൂടുതല്‍ പണം സമ്പാദിക്കാനല്ലെന്നും അൽ ഗെയ്തി പറഞ്ഞു.


നറുക്കെടുപ്പിലൂടെ ലഭിച്ച പണം നേരത്തേയും ചിലര്‍ തിരിച്ചേല്‍പ്പിച്ചിരുന്നതായി ബാങ്ക് അധികൃതർ വ്യക്തമാക്കി. മതപരമായ തടസ്സങ്ങളാണ് പലരേയും ഇത്തരം പണം വാങ്ങാതിരിക്കാൻ പ്രേരിപ്പിക്കുന്നത്. ഒമാനിലെ രണ്ടാമത്തെ വലിയ ബാങ്കാണ് ഒമാന്‍ നാഷനല്‍ ബാങ്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: The bank entered all customers with a minimum of RO1,000 in their account into the annual raffle and Al Ghaithi’s name was drawn at random for the cash prize. The imam of an Omani mosque has returned a RO250,000 cash prize from a bank raffle