Follow KVARTHA on Google news Follow Us!
ad

ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

വൈദ്യുതി മന്ത്രി എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച MM Mani badly speek about women Pompilai orumai in Munnar. Congres NDA support Pempilai
ഇടുക്കി: (www.kvartha.com 23.04.2017) വൈദ്യുതി മന്ത്രി എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മൂന്നാറിലെ പെണ്‍പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍ ഡി എ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


അടിമാലി ഇരുപതേക്കറിലെ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് മൂന്നാറിലെ പെണ്‍പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ മന്ത്രി മണി മോശം പരാമര്‍ശം നടത്തിയത്. മൂന്നാറില്‍ പെണ്‍പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരത്തിനിടെ കുടിയും സകല വൃത്തികേടുകളും നടന്നിരുന്നെന്നും കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മണി പറഞ്ഞത്.

മണിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് അലയടിക്കുന്നത്. കോണ്‍ഗ്രസ്, ബി ജെ പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പെണ്‍പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

Summary: NDA calls  Harthal  on Monday at Idukki. MM Mani badly speek about women Pompilai orumai in Munnar. Congres NDA support Pempilai Orumai and slams Government.Pinarayi did not respond. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)