Follow KVARTHA on Google news Follow Us!
ad

ഇത്തവണ മഴ തിമിര്‍ത്തു പെയ്യുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം

രാജ്യം മുഴുവന്‍ കടുത്ത വേനലിനെയും വരള്‍ച്ചയെയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. കുടിവെNew Delhi, Drinking Water, Rain, News, Farmers, Rajasthan, Kerala,
ന്യൂഡല്‍ഹി: (www.kvartha.com 19.04.2017) രാജ്യം മുഴുവന്‍ കടുത്ത വേനലിനെയും വരള്‍ച്ചയെയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. കുടിവെള്ളത്തിനായി പോലും ബുദ്ധിമുട്ടുമ്പോഴാണ് ഈ സന്തോഷ വാര്‍ത്ത പുറത്തു വരുന്ന്. മണ്‍സൂണ്‍ കാലത്ത് ഈ വര്‍ഷം ഇന്ത്യയില്‍ മഴ തിമിര്‍ത്ത് പെയ്യുമെന്നതാണ് ഈ സന്തോഷവാര്‍ത്ത. വരള്‍ച്ചാ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആശ്വാസമായി മണ്‍സൂണ്‍കാലത്ത് മഴയില്‍ കുറവുണ്ടാവില്ലെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ഉണ്ടായിരിക്കുന്നത്.

Monsoon expected to be normal this year, says Met department, New Delhi, Drinking Water, Rain, News, Farmers, Rajasthan, Kerala

ഇത്തവണ രാജ്യമെങ്ങും നല്ല രീതിയില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ കെ.ജെ രമേശ് പറഞ്ഞു. 96 ശതമാനം മഴയാണ് വരുന്ന മണ്‍സൂണ്‍ കാലത്ത് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ കാര്‍ഷിക മേഖലയെ നിലനിര്‍ത്തുന്നത് മണ്‍സൂണ്‍ മഴയാണ്. സാധാരണയായി, മണ്‍സൂണ്‍ ജൂണ്‍ ഒന്നോടെ കേരള തീരത്തുനിന്ന് ആരംഭിച്ച് സെപ്തംബര്‍ മാസത്തോടെ രാജസ്ഥാനിലെത്തും. ഇന്ത്യയില്‍ ആകെ ലഭിക്കുന്ന വാര്‍ഷിക മഴയുടെ 70 ശതമാനവും മണ്‍സൂണ്‍ കാലത്താണ് ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കാലവര്‍ഷവും തുലാവര്‍ഷവും കാര്യമായി ലഭിക്കാതിരുന്നതാണ് വരള്‍ച്ച ഇത്ര രൂക്ഷമാകാന്‍ കാരണം.

Also Read:
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പേരില്‍ പണപ്പിരിവിനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് പോലീസിലേല്‍പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords: Monsoon expected to be normal this year, says Met department, New Delhi, Drinking Water, Rain, News, Farmers, Rajasthan, Kerala.