» » » » » » കേരള പോലീസിന് മുന്നിലും എക്‌സൈസിന്റെ വീര്യം ചോര്‍ന്നു

കൊച്ചി: (www.kvartha.com 21.04.2017) കേരള പോലീസിന് മുന്നിലും എക്‌സൈസിന്റെ വീര്യം ചോര്‍ന്നു. എറണാകുളം അംബേദ്ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കേരള പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തിലും സെന്‍ട്രല്‍ എക്‌സൈസിന് തോല്‍വി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരള പോലീസ് ആതിഥേയരെ തകര്‍ത്തത്.

കളിയുടെ 17-ാം മിനിറ്റില്‍ ജിംഷാദും 46-ാം മിനിറ്റില്‍ ഫിറോസും പോലീസിന്റെ വിജയ ഗോള്‍ നേടി. ആദ്യമത്സരത്തില്‍ തൃശൂര്‍ എഫ്.സിയോട് തോറ്റ കേരള പോലീസിന്റെ ആദ്യ ജയമാണിത്. എക്‌സൈസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും.

കളിയുടെ തുടക്കം മുതല്‍ സെന്‍ട്രല്‍ എക്‌സൈസിനായിരുന്നു മുന്‍തൂക്കം. മികച്ച പന്തടക്കവും മുന്നേറ്റങ്ങളും തുടര്‍ച്ചയായി പോലീസ് ബോക്‌സിലേക്ക് നടത്തിയെങ്കിലും സ്‌ട്രൈ
ക്കര്‍മാര്‍ക്ക് പിഴച്ചത് എക്‌സൈസിന് തിരിച്ചടിയായി. തുറന്ന അവസരം പോലും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. കളിയുടെ 17-ാം മിനിറ്റില്‍ പോലീസ് ടീം നടത്തിയ പ്രത്യാക്രമണത്തിനൊടുവിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്.

Excise too has fallen before the Kerala Police, Kochi, Ernakulam, News, Kerala.

ബോക്‌സിന്റെ വലതുമൂലയില്‍ നിന്ന് എക്‌സൈസ് ബോക്‌സിലേക്ക് വന്ന പന്ത് നല്ലൊരു ഷോട്ടിലൂടെ ജിംഷാദ് വലയിലെത്തിച്ചു. രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ പോലീസ് രണ്ടാം ഗോളും നേടി. എക്‌സൈസ് ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടയില്‍ ഫിറോസ് പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു.

Also Read:
പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ ഘാതകരെ പിടികൂടാന്‍ പോലീസ് അന്വേഷണം മംഗളൂരുവിലും കാസര്‍കോട്ടും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം

Keywords: Excise too has fallen before the Kerala Police, Kochi, Ernakulam, News, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date