Follow KVARTHA on Google news Follow Us!
ad

ഡി കോക്കിന് പകരം മാർലൻ സാമുവൽസ്

പരുക്കേറ്റ് പിൻമാറിയ ദക്ഷിണാഫ്രിക്കൻ താരം ക്വിന്‍റൺ ഡി കോക്കിന് പകരം ഡൽഹി ഡെയർ ഡെവിൾസ് വിൻഡീസ് താരം മാ‍ർലൺ സാമുവൽസിനെ ടീമിൽ ഉൾപ്പെടുത്തി.Delhi Daredevils pick Marlon Samuels as IPL 2017 replacement for De Kock
ന്യൂഡൽഹി: (www.kvartha.com 28.04.2017) പരുക്കേറ്റ് പിൻമാറിയ ദക്ഷിണാഫ്രിക്കൻ താരം ക്വിന്‍റൺ ഡി കോക്കിന് പകരം ഡൽഹി ഡെയർ ഡെവിൾസ് വിൻഡീസ് താരം മാ‍ർലൺ സാമുവൽസിനെ ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞമാസം നടന്ന ന്യുസീലൻഡ് പര്യടനത്തിനിടെ വലത് കൈവിരലിന് പരുക്കേറ്റ ഡി കോക്ക് ഈ സീസണിലെ ഐ പി എല്ലിൽ ഒറ്റ മത്സരവും കളിച്ചിരുന്നില്ല. സാമുവൽസ് ശനിയാഴ്ച ഡ‍ൽഹി ടീമിനൊപ്പം ചേരും.

ഐ പി എൽ താരലേലത്തിൽ സാമുവൽസിനെ ആരും ടീമിൾ ഉൾപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ സീസണിൽ പൂനെയുടെ താരമായിരുന്നു സാമുവൽസ്.

എന്നാൽ ബാറ്റിംഗിലും ബൗളിംഗിലും പൂനെയ്ക്കായി ശോഭിക്കാൻ സാമുവൽസിന് കഴിഞ്ഞിരുന്നില്ല.

149 ട്വന്‍റി 20യിൽ നിന്ന് സാമുവൽസ് 3757 റൺസും 68 വിക്കറ്റും നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ‌ ട്വന്‍റി ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് കിരീടം നേടിയപ്പോൾ സാമുവൽസ് ഫൈനലിൽ ഉൾപ്പടെ നിർണായക പങ്കുവഹിച്ചിരുന്നു.


സാമുവൽസ് 71 ടെസ്റ്റിലും 187 ഏകദിനങ്ങളിലും വിൻഡീസിനായി കളിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Marlon Samuels, one of the heroes of West Indies’ World T20 victory, will be seen in this year’s IPL. He has been roped in by Delhi Daredevils, who lost South African wicket-keeper-batsman due to injury before the start of the T20 league.

Key Words: Marlon Samuels, World T20 , Delhi Daredevils, South African , De Kock