Follow KVARTHA on Google news Follow Us!
ad

ബന്ധുവായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിനെയും പെണ്‍കുട്ടിയെയും ഗ്രാമവാസികള്‍ മര്‍ദിച്ചവശരാക്കി; വിവസ്ത്രരാക്കിയ കമിതാക്കളെ പിന്നീട് റോഡിലൂടെ നടത്തിക്കുകയും വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു; വീഡിയോ കാണാം

ബന്ധു പെൺകുട്ടിയുമായി ഒളിച്ചോടിയ യുവാവിനെയും പെൺകുട്ടിയെയും ഗ്രാമവാസികൾ Police arrested four people from Shambhupura village of Banswara on Wednesday, for allegedly beating
ജയ്പൂര്‍: (www.kvartha.com 20.04.2017) ബന്ധുവായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിനെയും പെണ്‍കുട്ടിയെയും ഗ്രാമവാസികള്‍ മര്‍ദിച്ചവശരാക്കി. ഇരുവരെയും പിന്നീട് വിവസ്ത്രരാക്കി വീഡിയോ എടുക്കുകയും ഇത് പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് ഇരുവരുടേയും പിതാക്കളടക്കം നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു. ബാന്‍സ്വാരയിലെ ശംഭുപുര ഗ്രാമത്തിലാണ് സംഭവം.


പ്രണയത്തിലായിരുന്ന ബന്ധു പെണ്‍കുട്ടിയുമായി 25 ദിവസം മുമ്പാണ് യുവാവ് നാടു വിട്ടതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പോലീസില്‍ പരാതി നല്‍കുന്നതിന് പകരം ബന്ധുക്കള്‍ ഇരുവരേയും കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഇരുവരെയും കണ്ടെത്തിയ ശേഷം ഗ്രാമത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന്, പരസ്യമായി മര്‍ദിക്കുകയും വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയുമായിരുന്നു. വിഷയം മാധ്യമങ്ങളേറ്റടുത്തതോടെയാണ് പോലീസ് ഇടപെട്ടത്.

അതേസമയം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പെണ്‍കുട്ടി തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ രവീന്ദ്ര സിംഗ് പറഞ്ഞു.




Summary: Police arrested four people from Shambhupura village of Banswara on Wednesday, for allegedly beating up a couple, both cousins, who had eloped to Gujarat. The duo was also paraded in the village, cops said