Follow KVARTHA on Google news Follow Us!
ad

മരം മുറിച്ച് റോഡ് നിര്‍മിക്കുന്നതിനെതിരെ ഒറ്റയാള്‍ സമരം, റോഡില്ലെങ്കിലും വേണ്ടില്ല മരം മുറിക്കരുതെന്ന് യുവതി ആണയിട്ടതോടെ ഗ്രാമവാസികള്‍ ചേര്‍ന്ന് സ്ത്രീയെ ജീവനോടെ ചുട്ടുകൊന്നു

മരം മുറിച്ച റോഡ് നിർമ്മിക്കാൻ തീരുമാനിച്ച ഗ്രാമാവാസികൾക്കെതിരെ ഒറ്റയാൾ സമരം നയിച്ച A woman was burnt alive on Sunday in Pipda city near Jodhpur in Rajasthan for protesting agains
ജോധ്പൂര്‍ (രാജസ്ഥാന്‍): (www.kvartha.com 27.03.2017) മരം മുറിച്ച് റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ച ഗ്രാമവാസികള്‍ക്കെതിരെ ഒറ്റയാള്‍ സമരം നയിച്ച യുവതിക്ക് ദാരുണാന്ത്യം. ജോധ്പൂരിലെ പിപ്പ്ടയിലെ ലളിത എന്ന യുവതിയെയാണ് ഗ്രാമവാസികള്‍ ജീവനോടെ ചുട്ടുകൊന്നത്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് മരം മുറിക്കാനൊരുങ്ങിയ പ്രദേശവാസികളെ ലളിത തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതരായ പ്രദേശവാസികള്‍ പെട്രോളൊഴിച്ച ശേഷം കത്തിക്കുകയായിരുന്നു. ഗ്രാമത്തലവന്‍ രണ്‍വീര്‍ സിങ്ങും അക്രമത്തിന് കൂട്ട് നിന്നതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപോര്‍ട്ട് ചെയ്തു.

പെട്രോളൊഴിച്ച് കത്തിച്ച കാര്യം പോലീസ് ഓഫീസര്‍ സുരേഷ് ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം എന്‍ ഡി ടി യോട് പറഞ്ഞു. ലളിതയുടെ മൃതദേഹം എം ജെ എച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Woman burnt alive for protesting against cutting of trees. A woman was burnt alive on Sunday in Pipda city near Jodhpur in Rajasthan for protesting against the cutting of trees