Follow KVARTHA on Google news Follow Us!
ad

വിദ്യാഭ്യാസ സഹായത്തിനായി കത്തെഴുതിയ വിദ്യാർത്ഥിനിക്ക് മോഡിയുടെ മറുപടി

വിദ്യാഭ്യാസ സഹായത്തിനായി പ്രധാനമന്ത്രിക്ക് കത്തെഴുതിയ വിദ്യാര്‍ത്ഥിനിക്ക് മോദിയുടെ മറുപടി ലഭിച്ചു Student from Bangalore is low economic background sent letter ro PM for seeking financial for
ബംഗളൂരു: (www.kvartha.com 23.02.2017) വിദ്യാഭ്യാസ സഹായത്തിനായി പ്രധാനമന്ത്രിക്ക് കത്തെഴുതിയ വിദ്യാര്‍ത്ഥിനിക്ക് മോഡിയുടെ മറുപടി. പത്ത് ദിവസത്തിനകം വിദ്യാഭ്യാസ വായ്പ ലഭിക്കും എന്ന സന്തോഷ വാർത്തയാണ് പെണ്‍കുട്ടിക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.

കര്‍ണാടക മാണ്ഡ്യ സ്വദേശിനിയും എം ബി എ വിദ്യാർത്ഥിനിയുമായ ബി ബി സാറയാണ് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി സാമ്പത്തിക സഹായം ആവശ്യപ്പെട്ടു കൊണ്ട് പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചത്.


എം ബി എ പഠനത്തിനായി ഫീസടക്കാൻ കഴിയാത്തതിനാൽ വിദ്യാർത്ഥിനി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ലോണിന് അപേക്ഷിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. നേരത്തേയെടുത്ത ലോൺ തിരിച്ചടക്കാത്തതിനാലാണ് പെൺകുട്ടിക്ക് ബാങ്ക് അധികൃതർ ലോൺ നിഷേധിച്ചത്.

പിന്നീട് പിതാവ് അബ്ദുള്‍ ഇല്യാസിന്റെ സമ്മതത്തോടെ പെൺകുട്ടി പ്രധാന മന്ത്രിക്ക് കത്തെഴുതുകയായിരുന്നു. പ്രധാനമന്ത്രി മറുപടി തരുമെന്നുള്ള വിശ്വാസമുണ്ടായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് തരുമെന്ന് കരുതിയിരുന്നില്ലെന്ന് സാറ എ എൻ ഐ യോട് വ്യക്തമാക്കി. കത്തെഴുതി കൃത്യം 10 ദിവസത്തിനുള്ളിൽ പെൺകുട്ടിക്ക് മറുപടി ലഭിച്ചു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് സാറയുടേത്. പഞ്ചസാര കമ്പനിയിലെ ജോലിക്കാരനായ പിതാവിന്റെ ചെറിയ വരുമാനം കൊണ്ടാണ് കുടുംബം നില നിന്ന് പോകുന്നത്. മൂന്ന് മക്കളില്‍ മൂത്തകുട്ടിയാണ് സാറ. പഠിക്കാന്‍ മിടുക്കിയായ സാറക്ക് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞിരുന്നു. വിജയ ബാങ്കില്‍ നിന്നും 15,0000 രൂപ സാറക്ക് ലോണായി നൽകി.

Image Credit: ANI

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Student who has written a letter to Prime minister for seeking financial help for studies gets reply. Student from Bangalore is low economic background sent letter ro PM for seeking financial for her higher studies got reply.