Follow KVARTHA on Google news Follow Us!
ad

റെയില്‍പാത ഇരട്ടിപ്പിക്കല്‍: 4 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി; ട്രെയിന്‍ സമയത്തിലും മാറ്റം

തിരുവല്ല- ചങ്ങനാശ്ശേരി റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ചങ്ങനാശ്ശേരിയില്‍ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍മ്മാണ പ്രവര്‍ Kerala, Thiruvananthapuram, Railway Track, Train, Thiruvananthapuram, News, Changanashery, Railway track work: Trains rescheduled
തിരുവനന്തപുരം: (www.kvartha.com 17.03.2017) തിരുവല്ല- ചങ്ങനാശ്ശേരി റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ചങ്ങനാശ്ശേരിയില്‍ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍മ്മാണ പ്രവര്‍ ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 20നും, 21നും ഇതുവഴി കടന്നു പോകുന്ന ട്രെയിനുകള്‍ റദ്ദാക്കുകയോ, ഭാഗികമായി യാത്ര നിറുത്തിവയ്ക്കുകയോ, വഴി തിരിച്ചുവിടുകയോ, സമയം പുനഃക്രമീകരിക്കുകയോ ചെയ്യും.

പൂര്‍ണ്ണമായി റദ്ദാക്കുന്ന ട്രെയിനുകള്‍ - 1. ട്രെയിന്‍ നമ്പര്‍ 56394 കൊല്ലം- കോട്ടയം പാസഞ്ചര്‍, 2. ട്രെയിന്‍ നമ്പര്‍ 56393 കോട്ടയം- കൊല്ലം പാസ ഞ്ചര്‍, 3. ട്രെയിന്‍ നമ്പര്‍ 56381 എറണാകുളം - കായംകുളം പാസഞ്ചര്‍, 4. ട്രെയിന്‍ നമ്പര്‍ 56382 കായംകുളം - എറണാകുളം പാസഞ്ചര്‍.



ഭാഗികമായി റദ്ദാക്കുന്നവ - 1. ട്രെയിന്‍ നമ്പര്‍ 56365 ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ കോട്ടയം പുനലൂര്‍ സെക്ഷനില്‍ റദ്ദാക്കും. 2. ട്രെയിന്‍ നമ്പര്‍ 56366 പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, പുനലൂര്‍ കോട്ടയം സെക്ഷനില്‍ റദ്ദാക്കും.

ആലപ്പുഴ വഴി തിരിച്ചു വിടുന്നവ 1. ട്രെയിന്‍ നമ്പര്‍ 16382 കന്യാകുമാരി- മുംബൈ സിഎസ്ടി എക്‌സപ്രസ്സ് 2. ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂര്‍ - തിരു വനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്സ് 3. ട്രെയിന്‍ നമ്പര്‍ 12626 ന്യൂഡല്‍ഹി - തിരുവനന്തപുരം കേരള എക്‌സ്പ്രസ്സ്.

സമയ പുനഃ ക്രമീകരണം - 1. ട്രെയിന്‍ നമ്പര്‍ 66308 കൊല്ലം - കോട്ടയം - എറണാകുളം മെമു കൊല്ലത്ത് നിന്നും രാവിലെ 11.10ന് പുറപ്പെടുന്നതിനുപകരം 80 മിനുട്ട് വൈകി, 12. 30 നേ പുറപ്പെടുകയുള്ളൂ.

Keywords: Kerala, Thiruvananthapuram, Railway Track, Train, Thiruvananthapuram, News, Changanashery, Railway track work: Trains rescheduled