Follow KVARTHA on Google news Follow Us!
ad

ലൈംഗിക തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ട പതിനായിരക്കണക്കിന് ഗര്‍ഭനിരോധന ഉറകള്‍ ശൗചാലയത്തില്‍ പൂഴ്ത്തിവെച്ചു; പാന്‍ടെക് ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

ലൈംഗിക തൊഴിലാളികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട ഗര്‍ഭനിരോധന ഉറകള്‍ നഗരസഭയുടെ ,Kerala, kanhangad, News, Toilet, Pan tech, Pregnancy Resistance, hide,
കാഞ്ഞങ്ങാട്: (www.kvartha.com 20.03.2017) ലൈംഗിക തൊഴിലാളികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട ഗര്‍ഭനിരോധന ഉറകള്‍ നഗരസഭയുടെ പൊതുശൗചാലയത്തില്‍ പൂഴ്ത്തിവെച്ച നിലയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇതിന്റെ ഉത്തരവാദിത്വമുള്ള പാന്‍ടെകിലെ ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.


കാഞ്ഞങ്ങാട് നഗരസഭാ ബസ് സ്റ്റാന്റിലെ ശൗചാലയത്തില്‍ പതിനായിരക്കണക്കിന് ഗര്‍ഭനിരോധന ഉറകള്‍ അടങ്ങിയ പാക്കറ്റുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് പാന്‍ടെക് ഉദ്യോഗസ്ഥര്‍ വാഹനവുമായെത്തി ശൗചാലയത്തിന്റെ മൂലയില്‍ കൂട്ടിയിട്ട ഉറകള്‍ സംഭരിച്ച് ഓഫീസിലേക്ക് തന്നെ കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ഉറകളുടെ വിതരണം ഏറ്റെടുത്ത പതിനേഴ് ഫീല്‍ഡ് വര്‍ക്കര്‍മാരില്‍ നാലുപേരാണ് വിതരണത്തിന് പ്രതിഫലം കൈപ്പറ്റിയശേഷം ഇവ കോട്ടച്ചേരി ബസ്റ്റാന്റിലെ മൂത്രപ്പുരയില്‍ തള്ളിയതെന്ന് കണ്ടെത്തി.

ഇതേതുടര്‍ന്നാണ് നാലുപേരെ ജോലിയില്‍ നിന്നും ഒഴിവാക്കിയത്. എയ്ഡ്‌സ് രോഗനിര്‍മാര്‍ജനത്തിന്റെ ഭാഗമായി പാന്‍ടെകിന്റെ കീഴില്‍ ലൈംഗികതൊഴിലാളികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള ഗര്‍ഭനിരോധന ഉറകളാണ് പൂഴ്ത്തിവെച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kanhangad, News, Toilet, Pan tech, Pregnancy Resistance, hide,