Follow KVARTHA on Google news Follow Us!
ad

പ്രശസ്ത ഗായികയ്ക്ക് എതിരായി ഫത്‌വ നൽകിയിട്ടില്ലെന്നും ലഘുലേഖയിൽ അഭ്യർത്ഥന മാത്രയിരുന്നുവെന്നും മുസ്ലിം സംഘടന

പ്രശസ്ത ഗായിക നഹീദ് അഫ്രീന് നേരെ ലഖുലേഖയിൽ പ്രതിപാദിച്ചത് ഫത്‌വ അല്ലെന്നും അതൊരുA top Assam State Jamiat Ulema functionary said on Thursday that the leaflet issued against teenage
ഗുവാഹട്ടി: (www.kvartha.com 17.03.2017) പ്രശസ്ത ഗായിക നഹീദ് അഫ്രീന് നേരെ ലഘുലേഖയിൽ പ്രതിപാദിച്ചത് ഫത്‌വ അല്ലെന്നും അതൊരു അഭ്യർത്ഥന മാത്രമായിരുന്നുവെന്നും മുസ്ലിം സഘടന. ആസാമിലെ ജംഇയ്യത്ത് ഉലമ സംഘടനയുടെ ഭാരവാഹി മൗലാന ഫസലുൽ കരീം ഖാസിമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'ഫത്‌വക്ക് ബന്ധപ്പെട്ട ഉന്നതാധികാരികളുടെ സീൽ വേണം. എല്ലാവർക്കും ഫത്‌വ പുറപ്പെടുവിക്കാൻ കഴിയുകയില്ല. 46 പേര് ഒപ്പിട്ട് നൽകിയ ലഘുലേഖ അഭ്യർത്ഥനയാണ്. കാരണം ആ ലഘുലേഖയിൽ ബന്ധപ്പെട്ടവരുടെ ഒപ്പോ സീലോ ഉണ്ടായിരുന്നില്ല, മാത്രവുമല്ല ഫത്‌വ ഇറക്കുന്നത് ഏതെങ്കിലും കാര്യങ്ങൾ ഇസ്‌ലാം നിയമങ്ങൾക്ക് വിരുദ്ധമായി സംഭവിക്കുമ്പോഴാണ്' അദ്ദേഹം പറഞ്ഞു.

'46 മുസ്ലിം സഹോദരന്മാർ നഹീദ് അഫ്രീന് നൽകിയ ലഘുലേഖയിൽ മാർച്ച് 25 ന് നടത്താനിരുന്ന രാത്രിയിലെ സംഗീത മേളയിൽ നിന്ന് പിന്മാറാൻ അഭ്യർഥിക്കുകയാണ് ചെയ്തത്. അല്ലാതെ അവരുടെ പാട്ടിനെ എതിർത്തതല്ല. എന്നാൽ അത് സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യം ആ ഗായികയ്ക്ക് തീരുമാനിക്കാം' ഖാസിമി കൂട്ടിച്ചേർത്തു.

'പ്രദേശത്തെ സാമൂഹികവും സാംസ്കാരികവുമായ തിന്മകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുകയെന്നതാണ് ഈ സംഘടനയുടെ പ്രഥമ ലക്‌ഷ്യം. പള്ളിക്കും മദ്‌റസക്കും ശ്മാശാന ഭൂമിക്കും ചുറ്റിലായി നടക്കുന്ന സംഗീത മേളയ്ക് എതിരേയാണ് പ്രതികരിച്ചത്. കാരണം നഹീദും ഈ സമൂഹത്തിന്റെ ഭാഗമാണ്' ഖാസിമി വിശദീകരിച്ചു.

നേരത്തെ 46 മുസ്ലിം പണ്ഡിതന്മാർ നഹീദ് അഫ്രീൻ പൊതുമധ്യത്തിൽ പാടരുതെന്നും മാർച്ച് 25 ലെ സംഗീത മേളയിൽ പങ്കെടുക്കരുതെന്നും പറഞ്ഞ് ഫത്‌വ ഇറക്കിയാതായി ദേശീയ ചാനലുകളിലും മറ്റു മാധ്യമങ്ങളിലും വൻ പ്രാധാന്യത്തോടെ വാർത്ത വന്നിരുന്നു.

Image Credit: The Times of India

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Nahid Afrin leaflet was an appeal, not a fatwa: Muslim body. A top Assam State Jamiat Ulema functionary said on Thursday that the leaflet issued against teenage singer Nahid Afrin's programme, slated for March 25, was an "appeal", not a fatwa